തിരുനാളിന്കൊടികയറി : പാവറട്ടി : കേരളത്തിലെപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുനാളിന് കൊടിക്കയറി. തിരുന്നാൾ കൊടിയേറ്റം കാലത്ത് 5.30 ന്റെ കുർബാനയ്ക്കു ശേഷം തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ.ജോൺസൺ ഐനിക്കൽ നിർവ്വഹിച്ചു. റവ.ഫാ. ഷിന്റോ മാറോക്കി , റവ.ഫാ ഹേഡ്ലി നീലങ്കാവിൽ ട്രസ്റ്റിമാരായ വി.എസ് സെബി, ഒ.ജെ ജസ്റ്റിൽ , ലെസ്ലി ജോസഫ് , ജോയ് എ.ജെ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി തിരുനാളിന് ഒരുക്കമായുള്ള നവനാൾ കുർബാന തിരുനാൾ ദിവസം വരെ 5.30 ന്‌അർപ്പിക്കപ്പെടും. മെയ് 6,7,8 തിയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാൾ