വിശുദ്ധ യൗസേപ്പിതാവിന്റെ വര്ഷാചരണത്തോട് അനുബന്ധിച്ച് പാവറട്ടി തീർഥ കേന്ദ്രത്തിൽ തപാൽ വകുപ്പിന്റെ സഹകരണത്തോടെ സ്‌പെഷൽ പോസ്റ്റൽ കവർ പ്രകാശനം നടത്തി . തീർഥ കേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ അധ്യക്ഷത വഹിച്ചു. റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീമതി മറിയാമ്മ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. പാവറട്ടി തീർഥ കേന്ദ്രവും വി. യൗസേപ്പിതാവിന്റെ ചിത്രവും ലോഗോയും ആലേഖനം ചെയ്ത കവറിന് മേൽ തീർഥ കേന്ദ്രത്തിന്റെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട് . വി.യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത മൈ സ്റ്റാമ്പിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.