വി.യൗസേപ്പിതാവിന്റെ വർഷം

പരിശുദ്ധ ഫ്രാൻസീസ് പാപ്പ ആഹ്വാനം ചെയ്ത വി.യൗസേപ്പിതാവിന്റെ വർഷം ഔദ്യോഗിക ഉദ്ഘാടനം ജനുവരി 3 ഞായറാഴ്ച ഉച്ചത്തിരിഞ്ഞു ആറുമണിക്ക് വി.യൗസേപ്പിതാവിന്റെ ഇന്ത്യയിലെ പ്രശസ്ത തീർഥ കേന്ദ്രമായ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥ കേന്ദ്രത്തിൽ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത് നിർവ്വഹിച്ചുകൊണ്ടു പതാക ഉയർത്തുന്നു. തുടർന്ന് ആഘോഷമായ കുർബാനയും മറ്റു പരിപാടികളും . ഈ അവസരത്തിൽ വി.യൗസേപ്പിതാവിന്റെ വർഷത്തിൽ വിവിധങ്ങളായ ആത്മീയ – സാമൂഹിക – ആതുരശുശ്രൂഷ – തൊഴിൽ – സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
വി.യൗസേപ്പിതാവിന്റെ അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

Comments are closed.