പാവറട്ടി ഇടവകയുടെ കാക്കശ്ശേരി കുരിശു പള്ളിയില്‍ പരി. അമലോല്‍ഭവമാതാവിന്റെ തിരുനാളിന് പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ കൊടികയറ്റി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. സനോജ് അറങ്ങാശ്ശേരി, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ സനിഹിതരായിരുന്നു. നവനാള്‍ ആഘോഷം ആരംഭിച്ചു.