Parish Assembly

 

ആധുനിക കാലഘട്ടത്തിൽകുടുംബവും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി പാവറട്ടി ഇടവകയിൽ അസംബ്ലി സംഘടിപ്പിച്ചു.തീർത്ഥ കേന്ദ്രം റെക്ടർ റവ.ഫാ.ജോസഫ് പുവ്വത്തൂക്കാരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആശ്രമദേവാലയം പ്രിയോർ റവ.ഫാ.ജോസ് ചിറ്റിലപ്പിള്ളി അനുഗ്ര പ്രഭാഷണം നടത്തി. രൂപത മോഡറേറ്റർ റവ.ഫാ: ട്വിങ്കിൾ വാഴപ്പിള്ളി, ഇടവക റിസോഴ്സ് പേഴ്സണും സെക്രട്ടറിയുമായ ഡോ.ആന്റോ ലിജൊ, ഡോ. ഡെയ്സൺ പാണേങ്ങാടൻ ,ആൻറണി എന്നിവർ വിഷയാവതരണം നടത്തി മാനേജിംഗ് ട്രസ്റ്റി ചാക്കോ,. ട്രസ്റ്റിമാരായ കെ.ജെ.ആന്റണി, സാംസൺ ചിരിയങ്കണ്ടത്ത്.,കേന്ദ്രസമിതി കൺവീനർ എ.എൽ.കുരിയാക്കു, ജോഷി കൊമ്പൻ, ജോളി.ഏ.വി., സോഫി റാഫി, ഡൊമിനിക്ക് സാവിയോ, സി.എഫ്.ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.ഗ്രൂപ്പു ചർച്ച,നിർദ്ദേശങ്ങൾ സമാഹരിക്കൽ തുടങ്ങിയവയുണ്ടായിരുന്നു.

Comments are closed.