തീര്‍ത്ഥകേന്ദ്രത്തിലെ 141 മദ്ധ്യസ്ഥ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ 141-ാം മദ്ധ്യസ്ഥ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും.

രാവിലെ 5.30ന് വി. അന്തോണീസിന്റെ കപ്പേളയില്‍ ദിവ്യബലിക്ക് ശേഷം അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശ്ശേരി കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് 141 ഇനത്തില്‍പ്പെട്ട 2500 ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. മെയ് 5, 6, 7 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം. കൊടികയറ്റം മുതൽ എല്ലാദിവസവും ദിവ്യബലിയുണ്ടാകും.

മേയ് അഞ്ചിന് ഏഴരയ്ക്ക് പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ബാന്‍ഡ് വാദ്യമത്സരവും നടക്കും.

ആറിന് 10ന് നടക്കുന്ന നൈവേദ്യപൂജയ്ക്കുശേഷം രണ്ടുലക്ഷത്തോളം പേര്‍ക്കുള്ള ഊട്ട് നേര്‍ച്ച നടക്കും. അഞ്ചരയ്ക്ക് തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ സമൂഹബലിയുണ്ടാകും. ഏഴരയ്ക്ക് കൂടുതുറക്കല്‍, കരിമരുന്ന് പ്രയോഗം, തിരുനടയ്ക്കല്‍ മേളം. 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിച്ചേരും.

തിരുനാള്‍ ദിനമായ ഏഴിന് വെളുപ്പിന് രണ്ടുമുതല്‍ തുടര്‍ച്ചയായി ദിവ്യബലികളുണ്ടാകും. നാലിന് തിരുനാള്‍ പ്രദക്ഷിണവും കരിമരുന്ന് പ്രയോഗവുമുണ്ടാകും. എട്ടിന് ഏഴരയ്ക്ക് മരിച്ചവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലി സമര്‍പ്പിത സംഗമം. 14നാണ് എട്ടാമിട തിരുനാള്‍.

തിരുനാളിന്റെ ഭാഗമായി ദേവാലയത്തിന് കീഴിലുള്ള സാന്‍ജോസ് ആസ്​പത്രിയില്‍ സൗജന്യ ഒ.പി. പ്രവര്‍ത്തിക്കും. സൗജന്യ ഡയാലിസിസും നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പള്ളി വികാരി ജോസഫ് പൂവത്തൂക്കാരന്‍, മാനേജിങ് ട്രസ്റ്റി ടി.ടി. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ജെ. ജെയിംസ്, സുബിരാജ് തോമസ്, വി.ജെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
TAG
Author Avatar

Thrissur, Cochin, Qatar

 Call for your printing and designing Needs........ 919 486 722846, 914 842 388098