സന്നദ്ധ സേനയ്ക്കു പരിശീലനം നല്‍കി

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 140-ാം മാധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനക്ക് പരിശീലനം നല്‍കി. ഗുരുവായൂര്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ആര്‍.ജയചന്ദ്രന്‍ പിള്ള സന്നദ്ധ സേനക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു.


അഞ്ച് വൈസ് ക്യാപ്റ്റന്‍മാരും 50 കണ്‍വീനര്‍മാരും 950 വോളണ്ടിയര്‍മാരുമടങ്ങുന്ന സന്നദ്ധ സേന തിരുനാള്‍ ദിവസങ്ങളില്‍ സേവനസന്നദ്ധരായി രംഗത്ത് ഉണ്ടാകും. സന്നദ്ധ സേനക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനായി വോക്കി ടോക്കി ഉപയോഗിക്കും. സന്നദ്ധ സേനക്ക് തൊപ്പിയും പേര്, ഫോട്ടോ, സ്ഥലം, സമയം എന്നിവ പതിച്ച ബാഡ്ജും ഉണ്ടായിരിക്കും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഹെല്‍പ്പ് ഡസ്ക്കും അടിയന്തര വൈദ്യസഹായവും ഒരുക്കുന്നുണ്ട്.

പാവറട്ടി സെന്‍ററിലും പരിസരപ്രദേശങ്ങളിലും പാര്‍ക്കിംഗ് കര്‍ശനമായി തിരുനാള്‍ ദിവസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. പ്രധാന റോഡിലൂടെ തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ ഭാഗികമായി മാത്രമേ കടത്തിവിടുകയുള്ളൂ. പാര്‍ക്കിംഗിനായി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതും സന്നദ്ധ സേനാംഗങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തരീതിയിലാണ് ഇത്തവണ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.

തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ സിഐ എം.കൃഷ്ണന്‍, പാവറട്ടി എസ്ഐ എസ്.അരുണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ ജിയോ ജോണ്‍, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. സഞ്ജയ് തൈക്കാട്ടില്‍, തീര്‍ഥകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഇ.എല്‍.ജോയ്, വോളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍ വി.ജി.തോംസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
TAG
Author Avatar

“Teachers can change lives with just the right mix of chalk and challenges.”