കത്തോലിക്ക കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ ദിനം


ക്‌റാന തിരുനാള്‍ ഓര്‍മ്മ പുതുക്കി പാവറട്ടി ഇടവക കത്തോലിക്ക കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണദിനം ആചരിച്ചു. പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ വികാരിയും സംഘടനാ ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് ജോഷി കൊമ്പന്‍ വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി സി.എഫ്. ഷാജു, ട്രസ്റ്റി വി.ഒ. സണ്ണി, പി.എല്‍. തോമാസ്, ജോസഫ് ബെന്നി, സി.സി. ജോസ്, ഒ.വി. ജോയ്, സി.എം. ഫ്രാന്‍സീസ്, സി.എ. സണ്ണി, തോബിയാസ് ഒലക്കേങ്കില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
TAG