നിര്‍ധന വിദ്യാര്‍ഥികളുടെ തുടര്‍പഠനം ദത്തെടുത്ത് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി


സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് തുടര്‍വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനാകാതെ അവശതയനുഭവിക്കുന്ന വിദ്യാര്‍ഥികളെ തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി ദത്തെടുക്കും. പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ ഉപസംഘടനയായ തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 'സമൂഹനന്മയ്ക്ക് ഒരു വിദ്യാര്‍ഥി' എന്ന പദ്ധതിയുടെ ഭാഗമായാണിത്.

പാവറട്ടി ഇടവകയിലെ എസ്.എസ്.എല്‍.സി.ക്ക് മികച്ച വിജയം നേടിയ നിര്‍ധനരായ വിവിധ മതത്തില്‍പ്പെട്ട 25 വിദ്യാര്‍ഥികളുടെ തുടര്‍പഠനമാണ് തെക്കുഭാഗം ദത്തെടുക്കുന്നത്. സ്‌കൂള്‍ ഫീസ്, യൂണിഫോം, പുസ്തകം തുടങ്ങിയവയ്ക്കാണ് സഹായം നല്‍കുന്നത്. മൂന്നരലക്ഷം രൂപയാണ് ഈ വര്‍ഷം പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ദത്തെടുക്കും. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9847388220.
TAG