ഈസ്റ്റർ 2015

തീര്‍ത്ഥകേന്ദ്രത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ചുകൊണ്ട് പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ നടന്നു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ കാര്‍മികത്വം വഹിച്ചു. അസി. വികാരിമാരായ ഫാ. ജെയ്‌സണ്‍ വടക്കേത്തല, ഫാ. നിബിന്‍ തളിയത്ത്, ഫാ. വില്‍ജോ നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലി, സന്ദേശം എന്നിവ നടന്നു.ഈസ്റ്റർ തിരുക്കർമ്മങ്ങൾക്കു ശേഷം  ഈസ്റ്റർ നോമ്പ് വീടലും ഈസ്റ്റർ മുട്ട വിതരണവും നടന്നു
TAG