ഗതാഗത നിയന്ത്രണം

ചരിത്രപ്രസിദ്ധമായ പാവറട്ടി തിരുനാളിനോടനുബന്ധിച്ച് പാവറട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച തിരുനാള്‍ തലേന്ന് വൈകീട്ട് അഞ്ച് മുതലാണ് ഗതാഗത നിയന്ത്രണം.

പറപ്പൂര്‍-കാഞ്ഞാണി ഭാഗങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍ മനപ്പടിയില്‍ ആളുകളെ ഇറക്കി തിരിച്ചുപോകണം. നാലുചക്ര വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പാവറട്ടി ജോളിവില്ലയ്ക്ക് എതിര്‍വശത്ത് പാര്‍ക്കിങ് ക്രമീകരിക്കണം.

ഗുരുവായൂര്‍-ചാവക്കാട് ഭാഗങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍ പാവറട്ടി സംസ്‌കൃത കോളേജിനു സമീപം ആളുകളെ ഇറക്കി തിരിച്ചുപോകണം. മറ്റുവാഹനങ്ങള്‍ കോളേജിനു സമീപം ഇടതുഭാഗത്ത് പാര്‍ക്കിങ് നടത്തണം.

ചിറ്റാട്ടുകര-മറ്റം ഭാഗങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍ പാവറട്ടി കള്‍ച്ചറല്‍ സെന്ററിനു സമീപം ആളുകളെ ഇറക്കണം.ഈ ഭാഗത്ത് വി.കെ.ജി. ഗ്രൗണ്ടില്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുണ്ടുവക്കടവ് ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പുതുമനശ്ശേരി സാന്‍ജോസ് പബ്ലൂക് സ്‌കൂളിന് സമീപവും പാര്‍ക്കിങ് നടത്തണം. കൂടാതെ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി പബ്ലൂസിറ്റി അംഗങ്ങളായ ആല്‍ബര്‍ട്ട് തരകന്‍, എ.വി. ജോളി, ജോഷി കൊമ്പന്‍ എന്നിവര്‍ അറിയിച്ചു.
TAG
Author Avatar

Thrissur, Cochin, Qatar

 Call for your printing and designing Needs........ 919 486 722846, 914 842 388098