പാവറട്ടി തിരുനാള്‍: മീഡിയ സെന്റര്‍ തുറന്നു

തിരുനാളിനോടനുബന്ധിച്ച് വാര്‍ത്തകളും ചിത്രങ്ങളും അറിയിപ്പുകളും ലഭ്യമാക്കുന്നതിനായി പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഡിയ സെന്റര്‍ തുറന്നു. പാവറട്ടി തിരുനാളിന്റെ തത്സമയ സംപ്രേഷണം 
www.pavarattyshine.com, 
www.pavarattyfest.com 
എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാക്കും. വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കണ്‍വീനര്‍ ജോഷ്വ ഡി. കൊള്ളന്നൂര്‍ അധ്യക്ഷനായി. അംഗങ്ങളായ സി.വി. ജേക്കബ്ബ്, എ.വി. ജോളി, ജോഷി കൊമ്പന്‍, ആല്‍ബര്‍ട്ട് തരകന്‍, എക്‌മെന്റ് തോമസ്, സൈമണ്‍ നീലങ്കാവില്‍, ജോസഫ് ലിയോ എന്നിവര്‍ പ്രസംഗിച്ചു.
TAG