തിരുനാള്‍ നടത്തിപ്പിനായി കളക്ടറേറ്റില്‍ യോഗം

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, അഗ്നിശമന സേന, പോലീസ്, എക്‌സൈസ് എന്നീ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പാവറട്ടി പ്രദേശങ്ങളില്‍ ഭക്ഷണ പരിശോധനയും എക്‌സൈസിന്റെ നേതൃത്വത്തില്‍ മദ്യപരിശോധനയും നടത്തും. സുരക്ഷയുടെ ഭാഗമായി ഇന്‍ഷറന്‍സ് പരിരക്ഷയും ആംബുലന്‍സ്, വൈദ്യസഹായവും ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.എ. മാധവന്‍, എ.ഡി.എം. ഇ.വി. സുശീല, കമ്മീഷണര്‍ ആര്‍. നിശാന്തിനി, ഗുരുവായൂര്‍ സിഐ കെ.സുദര്‍ശന്‍, ചാവക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റഫീക്ക് വി.എ, പാവറട്ടി വില്ലേജ് ഓഫീസര്‍ ടി.കെ. ഷാജി, ജനപ്രതിനിധികളായ ലീല കുഞ്ഞാപ്പു, വിമല സേതുമാധവന്‍, എന്‍.ജെ. ലിയോ, തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സന്‍ അരിമ്പൂര്‍, ട്രസ്റ്റി വി.ഒ. സണ്ണി, വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസ്, സി.കെ. തോബിയാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
TAG
Author Avatar

Thrissur, Cochin, Qatar

 Call for your printing and designing Needs........ 919 486 722846, 914 842 388098