പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ ബുധനാഴ്ച ഊട്ട് സമാപിച്ചു; പെസഹാ ആചരണം ഇന്ന്‌

തീര്‍ഥകേന്ദ്രത്തില്‍ അമ്പതുനോമ്പ് ആചരണത്തോടനുബന്ധിച്ച് നടന്നുവന്ന ബുധനാഴ്ച ഊട്ട് സമാപിച്ചു. സമാപനദിവസം മുപ്പതിനായിരത്തോളംപേര്‍ പങ്കെടുത്തു.

 വിശുദ്ധവാരത്തിലെ പെസഹ ആചരണത്തോടനുബന്ധിച്ച് തീര്‍ഥകേന്ദ്രത്തില്‍ രാവിലെ ഏഴിന് ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. വൈകീട്ട് ഏഴുമുതല്‍ എട്ടുവരെ പൊതു ആരാധന നടക്കും. വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ കാര്‍മികനാകും. ദുഃഖവെള്ളി ദിനത്തില്‍ രാവിലെ ആറുമുതല്‍ ആരാധന, തുടര്‍ന്ന് തിരുകര്‍മങ്ങള്‍ തുടക്കം. ഉച്ചതിരിഞ്ഞ് 4.30ന് വിലാപയാത്രയും തുടര്‍ന്ന് പീഢാനുഭവപ്രസംഗവും ഉണ്ടാകും. ദുഃഖശനിയില്‍ രാവിലെ ഏഴിന് തിരുകര്‍മങ്ങള്‍ നടക്കും. രാത്രി 11.30ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ 5.30നും 7.30നും ദിവ്യബലികള്‍ നടക്കും.
TAG