തിരുനാള്‍ 24ന് തുടങ്ങും

പാവറട്ടിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാള്‍ 24, 25, 26 തീയതികളില്‍ ആഘോഷിക്കും. 17മുതല്‍ എല്ലാ ദിവസവും നവനാള്‍ ആചരണവും ദിവ്യബലിയും ഉണ്ടാകും.
24ന് വൈകീട്ട് 7ന് മേളം, 8ന് ദീപാലങ്കാരം സ്വിച്ചോണ്‍ കര്‍മ്മം. തുടര്‍ന്ന് കരിമരുന്നുപ്രയോഗം. 25ന് വൈകീട്ട് 7.30ന് കൂടുതുറക്കല്‍, കരിമരുന്നുപ്രയോഗം എന്നിവ നടക്കും. 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തും.
തിരുനാള്‍ ദിവസമായ 26ന് രാവിലെ പ്രദക്ഷിണവും വെടിക്കെട്ടും, 8.30ന് തെക്കുഭാഗത്തിന്റെ കരിമരുന്നുപ്രയോഗം, 5.30ന് തമിഴ് കുര്‍ബ്ബാന, തുടര്‍ന്ന് ദിവ്യബലികള്‍ എന്നിവയുണ്ടാകും. എട്ടാമിടം തിരുനാള്‍ ദിനമായ മെയ് 3ന് ഭണ്ഡാരം തുറക്കല്‍, വൈകീട്ട് 8ന് 101 കലാകാരന്മാരുടെ മേളം എന്നിവയുമുണ്ടാകും.
വിശ്വാസികള്‍ക്ക് അരി, ഊണ്, അവില്‍ നേര്‍ച്ചപ്പാക്കറ്റുകള്‍ വിതരണം ചെയ്യും. യൗസേപ്പിതാവിന്റെ സ്വര്‍ണ്ണം, വെള്ളി ലോക്കറ്റുകള്‍ വിതരണത്തിന് തയ്യാറായി. തിരുനാളിനോടനുബന്ധിച്ച് 500പേര്‍ക്ക് ഡയാലിസിസിനുള്ള ധനസഹായം നല്‍കും. പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാധുസംരക്ഷണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 12 ലക്ഷത്തോളം രൂപ ചെലവഴിക്കും.
TAG