സുരക്ഷയ്ക്കായി 150ലേറെ പോലീസ്; 1001 വളന്റിയര്‍ സേനാംഗങ്ങളും

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സുരക്ഷയ്ക്കായി 150ലേറെ പോലീസും 1001 പേരുടെ വളന്റിയര്‍ സേനയും തയ്യാറായി. സുരക്ഷാ ഒരുക്കത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ഐ.ജി. ടി.ജെ. ജോസ്, പാവറട്ടി എസ്.ഐ. എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥകേന്ദ്രത്തില്‍ പരിശോധന നടത്തി. 

എ.ആര്‍. ക്യാമ്പിലെ പോലീസുകാര്‍ ഉള്‍പ്പെടെ 150 പോലീസുകാരെ തിരുനാളിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ വിന്യസിപ്പിക്കും. പള്ളിക്കകത്തും പുറത്തുമായി 1001അംഗ വളന്റിയര്‍സേന പ്രവര്‍ത്തിക്കും. വെടിക്കെട്ട് സുരക്ഷയുടെ ഭാഗമായി പോലീസും വളന്റിയര്‍മാരും കാണികളെ നിയന്ത്രിക്കും. സി.സി.ടി.വി. കാമറകള്‍ ഇതിനോടകം സജ്ജീകരിച്ചു. ആംബുലന്‍സ്, അഗ്നിശമനസേന, പ്രഥമശുശ്രൂഷ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിങ്ങിനും പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തി.
TAG