മദര്‍ തെരേസയ്ക്കെതിരെ ഭഗവതിന്‍റെ ത്രിശൂലം

വാഴ്ത്തപ്പെട്ട മദര്‍ തെരേസ്ക്കെതിരായി ആര്‍.എസ്.എസ് നേതാവ്, മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവന അപലപനീയമെന്ന് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി പ്രതികരിച്ചു. 

 ഫെബ്രുവരി 24-ാം ചെവ്വാഴ്ച ജയ്പൂരില്‍ നടന്ന ഹിന്ദുസംഗമത്തിലാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ സേവനലക്ഷൃം മതപരിവര്‍ത്തനമായിരുന്നെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം, ആര്‍ എസ്. എസ്. ഹിന്ദുപ്രസ്ഥാനത്തിന്‍റെ നേതാവ്, മോഹന്‍ ഭഗവത് ആരോപിച്ചത്. ആഞ്ചു പതിറ്റാണ്ടിലെറെ കല്‍ക്കട്ട കേന്ദ്രീകരിച്ച് സമൂഹം തള്ളിക്കളഞ്ഞവര്‍ക്കുവേണ്ടി ജാതിമത വ്യത്യാസമില്ലാതെ അവര്‍ക്കുവേണ്ടി സേവനംചെയ്യുകയും, പരിത്യക്തരായ കുഞ്ഞുങ്ങളെ തെരുവോരങ്ങളില്‍നിന്നും വാരിയെടുത്തു വളര്‍ത്തുകയും ചെയ്ത മദര്‍ തെരേസായെ മരണശേഷവും വര്‍ഗ്ഗീയവാദത്തിനു കരുവാക്കുന്നതു ഖേദകരമാണെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍, ബിഷപ്പ് സാല്‍വത്തോര്‍ ലോബോ ഫെബ്രുവരി 24-ന് ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ പ്രതികരിച്ചു. പുണ്യവതിയെന്ന് ഭാരതം മാത്രമല്ല, ലോകം മുഴുവനും അംഗീകരിക്കുകയും, സേവനത്തിലൂടെ ‘പാവങ്ങളുടെ അമ്മ’യെന്ന് അറിയപ്പെടുകയും ചെയ്യുന്ന മദര്‍ തെരേസായുടെ ജീവിതസമര്‍പ്പണം മതപരവര്‍ത്തമായിരുന്നെന്നു പ്രസ്താവിക്കുന്ന ആര്‍എസ്എസ് നേതാവിന്‍റെ സങ്കുചിത മനഃസ്ഥിതി അപലപനീയമാണെന്ന് ബറൂയിപൂര്‍ രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് ലോബോ പ്രസ്താവിച്ചു.

“സഹായം അര്‍ഹിക്കുന്ന പാവപ്പെട്ടവര്‍ ഹൈന്ദവരോ മുസ്ലീങ്ങളോ, ക്രൈസ്തവരോ ജൈനരോ സിക്കുകാരോ ആരുമാവട്ടെ അവരുടെ മനുഷ്യാന്തസ്സ് മാനിച്ചുകൊണ്ട് നല്ല മനുഷ്യരായി ജീവിക്കുവാന്‍ സഹായിക്കുക, മരണംവരെ അവരെ പരിചരിക്കുക.... അതിനാണ് ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മതപരിവര്‍ത്തനം ചെയ്യാന്‍ മനുഷ്യനാവില്ല. അത് ദൈവത്തിന്‍റെ കാര്യമാണ്.” - വാഴ്ത്തപ്പെട്ട മദര്‍ തെരേസ
TAG
Author Avatar

Thrissur, Cochin, Qatar

 Call for your printing and designing Needs........ 919 486 722846, 914 842 388098