പാലയൂര്‍ തീര്‍ത്ഥാടനത്തിന് പതിനായിരങ്ങളെത്തി

Palayoor Theerhadanam At Pavaratty 2014


പാലയൂരിലെ പവിത്രഭൂമിയിലേക്ക് തീര്‍ത്ഥാടനത്തിനായി പ്രാര്‍ത്ഥനാമന്ത്രങ്ങളും പേപ്പല്‍ പതാകകളും മരക്കുരിശും ജപമാലയുമേന്തി പതിനായിരങ്ങളെത്തി. 17-ാം പാലയൂര്‍ മഹാതീര്‍ത്ഥാടനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ അതിരൂപതയുടെ ഒമ്പത് മേഖലകളില്‍ നിന്ന് ഞായറാഴ്ച രാവിലെ പുറപ്പെട്ട തീര്‍ത്ഥാടന പദയാത്രകള്‍ വൈകീട്ട് പാലയൂര്‍ മാര്‍തോമ അതിരൂപതാ തീര്‍ത്ഥകേന്ദ്രത്തില്‍ എത്തിയപ്പോള്‍ വിശാലമായ പള്ളിയങ്കണം ജനസമുദ്രമായി.
തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച മുഖ്യപദയാത്ര ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വികാരി ഫാ. വര്‍ഗീസ് കുത്തൂരിന് പേപ്പല്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഒല്ലൂരില്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പുറപ്പെട്ട മേഖലാ പദയാത്രകള്‍ക്ക് ഫാ. രാജു കൊക്കന്‍, ഫാ.പോള്‍ താണിക്കല്‍, ഫാ.ഡേവീസ് പനക്കുളം, ഫാ. തോബിയാസ് ചാലയ്ക്കല്‍, ഫാ.ഡേവീസ് ചിറയത്ത്, ഫാ. ജോബ് പടയാട്ടില്‍, ഫാ. ജോബി കുണ്ടുകുളങ്ങര, ഫാ. പ്രിന്റോ കുളങ്ങര,‚ പോള്‍ പുളിക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തെക്ക് കിഴക്ക് ഭാഗത്തുനിന്നുള്ള പദയാത്രകള്‍ പഞ്ചാരമുക്കിലെ സെന്റ് തോമസ് നഗറില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്ന് തീര്‍ത്ഥാടകരെ നയിച്ചത് വികാരി ജനറല്‍ മോണ്‍. ജോര്‍ജ് എടക്കളത്തൂരും ജന. കണ്‍വീനര്‍ ഫാ. ജോണ്‍സണ്‍ അയിനിക്കലും ചേര്‍ന്നാണ്. ചാവക്കാട് എത്തിച്ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ മേഖലാ പദയാത്രകളെ പാലയൂരിലേക്ക് നയിച്ചത് വികാരി ജനറല്‍ മോണ്‍. ജോര്‍ജ് കോമ്പാറയുമാണ്.
TAG