BREAKING NEWS
Search

പ്രതിനിധിയോഗ തീരുമാനങ്ങള് (09.03.2014)

ബ. വികാരി ഫാ. ജോണ്സണ് അരിന്പൂരിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം കൈക്കാരന് ശ്രീ. എന്. എം. ആന്റണി മാസ്റ്റര് സ്വാഗതമാശംസിച്ചു. ഫെബ്രുവരി മാസത്തെ റിപ്പോര്ട്ട് വായിച്ച് പാസ്സാക്കി. 2014 ജനുവരി മാസത്തെ വരവുചെലവു കണക്കും ആഡിറ്റ് റിപ്പോര്ട്ടും വായിച്ചു. ടീൗവേ കിറശമി ആമിസ ലെ ടആ, ഛഉ എന്നീ അക്കൗണ്ടുകളിലെ വിശദവിവരം അടുത്ത യോഗത്തില് അറിയിക്കാന് തീരുമാനിച്ചു. ഓഡിറ്റ് റിപ്പോര്ട്ടിലെ നിര്ദ്ദേശമനുസരിച്ച് പാരിഷ്ഹാളിന്റെ വാടകയെപ്പറ്റി പഠിച്ച് റിപ്പോര്ട്ട് അടുത്ത യോഗത്തില് സമര്പ്പിക്കുവാന് യോഗം വികാരിയേയും, കൈക്കാരന്മാരെയും ചുതലപ്പെടുത്തി.
പള്ളിയില് നിന്നും സഹായങ്ങള് നല്കുന്നതിന് സാധുസംരക്ഷണ ട്രസ്റ്റ് മെന്പര്മാരും, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയും വികാരി, കൈക്കാരന്മാര് എന്നിവര് ഉള്ക്കൊള്ളുന്ന വിപുലമായ കമ്മറ്റി രൂപീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ധ്യക്ഷന് യോഗത്തെ അറിയിക്കുകയുണ്ടായി.
സാന്ജോസ് ഹോസ്പിറ്റലില് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കേണ്ടതിനെക്കുറിച്ച് അദ്ധ്യക്ഷന് യോഗത്തെ അറിയിച്ചു. അതിന്റെ തുടര്നടപടികള് ആരംഭിക്കാനും തീരുമാനിച്ചു.

മാര്ച്ച് 19ലെ മരണത്തിരുനാള് ഭംഗിയായി നടത്തേണ്ടതിനെക്കുറിച്ച് അദ്ധ്യക്ഷന് യോഗത്തില് വിശദീകരിച്ചു. മരണത്തിരുന്നാളിനോടനുബന്ധിച്ചുള്ള മേളങ്ങള് ഏതൊക്കെയാവാമെന്നതിനെക്കുറിച്ച് വലിയതിരുന്നാളിനുശേഷം ആലോചിച്ച് തിരുമാനിക്കാമെന്ന് നിശ്ചയിച്ചു.
പുതുമനശ്ശേരി കുരിശുപള്ളി നിര്മ്മാണത്തിന് രണ്ടാമത്തെ ഗഡുവായി 5 ലക്ഷം രൂപ നല്കുവാന് തീരുമാനിച്ചു.

തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില് ബൈബിള് നാടകം സൗജന്യമായി നടത്തുന്നതിന് അനുവദിച്ചു. ആയതിന് സ്വന്തം ചെലവില് ജനറേറ്റര് കൊണ്ടുവരേണ്ടതുമാണ്. പ്രോഗ്രാം സമയത്തുമാത്രം പരസ്യം അനുവദിച്ചിട്ടുള്ളതാണ്. ആയത് പ്രോഗ്രാം കഴിഞ്ഞാല് എടുത്തുമാറ്റേണ്ടതാണ്.
ഇടവകദിനം മെയ് അവസാന ഞായറാഴ്ച 5 മണിയുടെ കുര്ബ്ബാനയ്ക്കുശേഷം നടത്തുവാന് തീരുമാനിച്ചു. ആയതിലേയ്ക്ക് ബഹു. വികാരി, അസിസ്റ്റന്റ് വികാരിമാര്, ട്രസ്റ്റിമാര്, പ്രതിനിധിയോഗം സെക്രട്ടറി, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കണ്വീനര്, ഭക്തസംഘടന ഏകോപന സമിതി സെക്രട്ടറി എന്നിവര്ക്കു പുറമെ പ്രതിനിധിയോഗത്തില് നിന്നും താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
1. തലക്കോട്ടുകര ജോസ് മാത്യൂസ് (സെന്റ് ജോസഫ്)
2. ചിരിയങ്കണ്ടത്ത് വറുതുണ്ണി സേവ്യര് (വാ. ജോണ് പോള് കക)
3. പുത്തൂര് കൊച്ചപ്പന് ഡേവീസ് (സെന്റ് ഫിലിപ്പ്)
4. വടുക്കൂട്ട് ലൂവീസ് ബൈജു (സെന്റ് മര്ക്കോസ്)
5. കുണ്ടുകുളങ്ങര ജേക്കബ്ബ് ഫെറിന് (സെന്റ് ജോണ്)
6. തൈക്കാടന് ഡേവീസ് ഷീല (സെന്റ് ആഗ്നസ്)
7. ചിരിയങ്കണ്ടത്ത് മത്തായി സെബാസ്റ്റ്യന് (സെന്റ് റീത്ത)
8. ചിരിയങ്കണ്ടത്ത് റാഫി സോഫി ( സെന്റ് സ്റ്റീഫന്)
പള്ളി സെക്യൂരിറ്റി ജീവനക്കാരന് കെ. ഡി. റാഫേലിന്റെ അപേക്ഷയില് 30,000 രൂപ നല്കുവാനും ആയത് മാസംപ്രതി 1000/ രൂപ വീതം തിരിച്ചുപിടിക്കുവാനും തീരുമാനിച്ചു.
വലിയതിരുനാളിനോടനുബന്ധിച്ച് എട്ടാമിടംവരേയും എല്ലാദിവസവും തിരുന്നാള് ആഘോഷങ്ങളുടെ ഭാഗമായി 10 മണിയുടെ കുര്ബ്ബാന ഉണ്ടായിരിക്കുന്നതാണെന്ന് അദ്ധ്യക്ഷന് യോഗത്തെ അറിയിച്ചു. പ്രാര്ത്ഥനയോടെ യോഗം സമാപിച്ചു.Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “പ്രതിനിധിയോഗ തീരുമാനങ്ങള് (09.03.2014)