BREAKING NEWS
Search

നിത്യജീവിതത്തിലെ ചില നല്ല ശീലങ്ങള്

ഡോ. വി. മോഹനന് നായര്

പല്ലുതേക്കല്
മുന്തലമുറകളില് വ്യക്തി ശുചിത്വം വ്യക്തിത്വവികസനത്തിന്റെ ഭാഗമായിരുന്നു. പുലര്ച്ചെ ഉറക്കമെണീക്കുന്നതും വദനശുദ്ധി, ശരീരശുദ്ധി എന്നിവ വരുത്തിയശേഷം മാത്രം (പ്രാര്ത്ഥനയും കഴിഞ്ഞ്) ദൈനംദിന പരിപാടികള് ആരംഭിക്കുകയും ചെയ്തിരുന്ന രീതിയൊക്കെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന പുതിയ തലമുററയ്ക്ക് പഴഞ്ചനായതില് അതിശയമില്ല. ‘‘രാവിലെ പല്ലുതേയ്ക്കുന്നതു മറ്റുള്ളവര്ക്കുവേണ്ടിയും രാത്രി പല്ലു തേയ്ക്കുന്നത് തനിക്കുവേണ്ടിയുമാണെന്ന” ചൊല്ലിന്റെ പൊരുള് ഇവിടെ പ്രസക്തമാണ്. രാത്രിയില് പല്ലുതേയ്ക്കാതെയും വായ് കഴുകാതെയും ഉറങ്ങാന് കിടക്കുന്ന ഒരാള് രാവിലെ എണീറ്റാലുടന് കട്ടിലില് തന്നെ ബെഡ് ടീ അഥവാ കോഫി അകത്താക്കുന്പോള് രാത്രി മുഴുവന് വായിലും പല്ലുകള്ക്കിടയിലും നുളഞ്ഞു പെരുകിയ അണുക്കള് ശരീരത്തിനുള്ളിലേയ്ക്ക് കടന്നുപോകാനുള്ള വഴി തുറക്കുകയാണ്. ഇതൊടൊപ്പം രാത്രി മുഴുവന് വായില് ഉണ്ടായ വിവിധതരത്തിലുള്ള മറ്റ് മലിനവസ്തുക്കള് കൂടി ശരീരത്തില് തന്നെ എത്താനുള്ള വഴിയും തുറക്കുന്നു. രാവിലെയും രാത്രിയും വായും പല്ലുകളും വൃത്തിയാക്കുന്ന ശീലമുണ്ടായാല് മാത്രം ഒഴിവാക്കാവുന്ന രോഗങ്ങള് നിരവധിയാണ്. മോണവീക്കം, പല്ലുകളുലെ രോഗാണുബാധ, ടോണ്സിലൈറ്റിസ്, തൊണ്ടയിലുണ്ടാകുന്ന ഫാരിങ്ങ്ജൈറ്റിസ് തുടങ്ങി അസംഖ്യം രോഗാണുജന്യരോഗങ്ങള് ഒരു പരിധിവരെ തടയാന് ഈയൊരു ശീലം കൊണ്ടു സാധിക്കും. ഇതോടൊപ്പം ഓരോ ആഹാരത്തിനുശേഷവും വായും പല്ലുകളും വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്. പ്രധാന ആഹാരങ്ങളായ പ്രാതല്, ഉച്ചയൂണ്, അത്താഴം എന്നിവയ്ക്കുശേഷം വായ് കഴുകുക പതിവുണ്ടെങ്കിലും ഇവയ്ക്കിടയിലുള്ള ‘സ്നാക്ക്’ എന്ന ഓമനപ്പേരില് വിളിക്കുന്ന ‘ഇടയാഹാരങ്ങള്’ക്കുശേഷം വായ് വൃത്തിയാക്കുന്ന ശീലം പലര്ക്കുമില്ല. ഇവയുടെ അവശിഷ്ടങ്ങള് കൂടുതല് ഹാനികരങ്ങളാണെന്ന വസ്തുതയും വിസ്മരിക്കപ്പെടുന്നു. സ്നാക്സ് ആയി ഉപയോഗിക്കുന്ന മധുരപലഹാരങ്ങള്, പഫ്സ്, സമൂസ തുടങ്ങിയവയില് ഉള്ള പഞ്ചസാര, മാംസത്തിന്റെ അവശിഷ്ടങ്ങള് തുടങ്ങിയവ വായിലെ അനാരോഗ്യത്തിനു കാരണമാകാവുന്നവയാണ്. ഇത്തരം സ്നാക്സിനുശേഷം വൃത്തിയാക്കല് നാപ്കിന് കൊണ്ടുള്ള ‘തുടയ്ക്ക’ലില് ഒതുങ്ങുന്നു.
ഇത്തരം സ്നാക്സ് ലഭിക്കുന്ന സ്ഥലങ്ങളില് പലയിടത്തും കൈകഴുകാനോ വായ് കഴുകാനോ ഉള്ള സംവിധാനങ്ങള് ഉണ്ടാകാറുമില്ല. ഇത്തരം സ്ഥലങ്ങളില് ചിലയിടത്ത് പാത്രത്തില് കൊണ്ടുവരുന്ന വെള്ളത്തില് കൈമുക്കുന്നതില് ഒതുങ്ങുന്നു കഴുകല് പ്രക്രിയ. ഓരോ സ്നാക്സിനും ശേഷം വൃത്തിയായി വായും കയ്യും വെള്ളംകൊണ്ട് കഴുകിയാല് വളരെ കൂടുതല് അനാരോഗ്യം ഒഴിവാക്കാമെന്നു മാത്രമല്ല, ടിഷ്യൂ പേപ്പറ്റിന്റെ ഉപയോഗം പരമാവധി കുറച്ചു പ്രകൃതിയെ സംരക്ഷിക്കുകയും ആവാം. ഇതുപോലെ പ്രധാനമാണ് ഇടവേളകളില് ചായകുടിയും കാപ്പികുടിയും ശേഷമുള്ള വായ് വൃത്തിയാക്കലും. ഒരു ചായ കുടിക്കുന്നത് വായ് കഴുകാന് തരത്തിലുള്ള ഒരു ആഹാരമായി പലരും കരുതുന്നില്ല. ചെറുപ്പത്തില് തന്നെ ചായകുടിക്കുശേഷവും ലഘുഭക്ഷണത്തിനുശേഷവും സ്ഥിരമായി കയ്യും വായും പല്ലുകളും വൃത്തിയാക്കുന്ന ശീലം ഉണ്ടാക്കിയാല് ഒഴിവാക്കാവുന്ന രോഗങ്ങള് നിരവധിയാണ്. ഇതോടൊപ്പം രാവിലെയും രാത്രിയിലും പല്ലുതേക്കുകയും വായ് വൃത്തിയാക്കുകയും കൂടി ചെയ്താല് ചിത്രം പൂര്ണ്ണമായി.
മുഖം കഴുകല്
ശരീരം മൊത്തത്തിലായാലും ഭാഗങ്ങള് ആയാലും ഇടവേളകളില് വെള്ളംകൊണ്ട് കഴുകുന്നതിന്റെ ഗുണഫലങ്ങള് വിവരണാതീതമാണ്. ഏതു കാര്യത്തിനിറങ്ങുന്നതിനും മുന്പ് ശരീരശുദ്ധി വരുത്തിയിരുന്ന പഴമക്കാരടെ ‘ആരോഗ്യരഹസ്യങ്ങളില്’ ഒന്ന് ഈ ഇടവിട്ടുള്ള വൃത്തിയാക്കല് ആയിരുന്നു. തണുത്തവെള്ളംകൊണ്ട് ഇടയ്ക്കിടെ മുഖം കഴുകുന്നത് മുഖസൗന്ദര്യത്തിനു മാത്രമല്ല രോഗങ്ങള് തടയുന്നതിനും മുഖ്യപങ്കുവഹിക്കുന്നു. നിര്ഭാഗ്യവശാല് ഈ ശീലവും കേരളീയരില് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഇതിനുള്ള കാരണം വളരെ ലളിതവും!! പുരുഷനായാലും സ്ത്രീയായാലും മുഖത്തെ പൗഡറും മേക്കപ്പും പോകാതിരിക്കാനാണിത്. മുഖത്ത് കഴിയുന്നത്രവെള്ളം തൊടാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുന്ന പലരും പകല് മുഴുവന് മുഖത്തടിയുന്ന പൊടിയും അഴുക്കുമൊക്കെ മുഖത്തുതന്നെപലപ്പോഴും മേക്കപ്പില് ഒത്തുചേര്ന്ന്രാത്രി വരെ കൊണ്ടു നടക്കുകയും അതുവഴി പലതരത്തിലുള്ള രോഗങ്ങള്ക്ക് വഴിതുറക്കുകയും ചെയ്യുന്നു. മുഖക്കുരു, രോഗാണുബാധ, പലതരം അലര്ജികള് എന്നിവയ്ക്കുപുറമെ ശരീരത്തിനെ മൊത്തത്തില് ബാധിക്കുന്ന (ട്യലൈാശര റശലെമെ) രോഗങ്ങള്ക്കുകൂടി ഇവ കാരണമാകുന്നു. മേയ്ക്കപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും ഇടവിട്ട് ഇടവിട്ട് മുഖം തണുത്തവെള്ളത്തില് കുഴുകുന്നതിന്റേയും ഗുണം ഇതില് നിന്ന് വ്യക്തമാണ്. ഇവ കൂടാതെ ക്ഷീണം മാറുക ജോലി ചെയ്യുന്നതിനു പ്രത്യേകം ഉന്മേഷം കിട്ടുക എന്നിവയും സംഭവിക്കുന്നു. സിനിമകളില് നായികാനായകന്മാര് (ചിലപ്പോള് വില്ലന്മാരും) ഉദ്വേഗപൂര്ണ്ണമായ ചില സീനുകള്ക്കുശേഷം മുഖത്ത് വെള്ളം സ്പാളാഷ് ചെയ്ത് കഴുകുന്നതിന്റെ ഗുട്ടന്സ് ഇവിടെയാണ്.
കൈകഴുകല്
ഇതുപോലെ പ്രധാനപ്പെട്ട ഒരു വ്യക്തിഗതശീലമാണ് ‘കൈ കഴുകല്’. സോപ്പും വെള്ളവും ഉപയോഗിച്ച് മലയാളിയെ കൈകഴുകല് ശീലിപ്പിക്കാന് ഇറങ്ങിപുറപ്പെട്ട പരിപാടിയുടെ തര്ക്ക വിതര്ക്കങ്ങള് ഇനിയും കെട്ടടങ്ങിയിട്ടില്ല. ‘സായിപ്പ് പഠിപ്പിച്ചിട്ടുവേണോ മലയാളി കൈകഴുകാന്”? എന്നു ധാര്മ്മികരോഷത്തോടെ മലയാളി ചോദിക്കാനുണ്ടായ കാരണം ഇത് ചിരപുരാതനകാലം മുതല് തന്നെ നമ്മുടെ സഹജശീലമായിരുന്നു എന്ന തിരിച്ചറിവാണ്. ആഹാരത്തിനുശേഷവും വിസര്ജ്ജനശേഷവുമൊക്കെ സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുകുന്നതിന്റെ പ്രയോജനങ്ങള് മലയാളിയെ പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ലെങ്കിലും നിര്ഭാഗ്യവശാല് ഈ ശീലവും മലയാളികളില് കുറഞ്ഞുവരികയാമെന്ന് തോന്നുന്നു. തുടയ്ക്കലില് ബാഹ്യമായ വൃത്തിയാക്കല് മാത്രമേ ഉള്ളൂ എന്നതും രോഗാണുക്കളേയും മറ്റും നീക്കം ചെയ്യുന്നതിനു തുടയ്ക്കല് പര്യാപ്തമല്ലായെന്നതും സൗകര്യപൂര്വ്വം വിസ്മരിക്കപ്പെടുന്നു.
പാശ്ചാത്യരാഷ്ട്രങ്ങളില് ഉള്ളതുപോലെ ഇത്തരം ടിഷ്യു ഉപയോഗശേഷം നശിപ്പിച്ചുകളയാനുള്ള സംവിധാനങ്ങളും നമുക്കില്ല. ടിഷ്യു പേപ്പര് നല്കുന്ന സ്ഥലങ്ങളില് കൂടി അവ നശിപ്പിക്കുന്നതിനുള്ള അല്ലെങ്കില് ഉപേക്ഷിക്കുന്നതിനുള്ള ഡിസ്പെന്സേഴുസും മറ്റു സംവിധാനങ്ങളും ഉണ്ടാകാറില്ല. അതിന്റെ ഫലമായി മാലിന്യപൂരിതമായ ഇത്തരം കടലാസ്സുകള് കൂനയായി കൂടികിടക്കുകയും പരിസരമലിനീകരണത്തിനു മറ്റൊരു കാരണംകൂടിയാകുകയും ചെയ്യുന്നു.
വസ്ത്രശുദ്ധി
കൈകഴുകല്, മുഖം കഴുകല്, കുളി എന്നിവപോലെ പ്രധാനമാണ് വസ്ത്രശുദ്ധി. കേരളത്തിന്റെ തനതു വസ്ത്രങ്ങളായിരുന്ന കെത്തറിയും ഖദറുമൊക്കെ ഇപ്പോള് വല്ലപ്പോഴുമുള്ള വസ്ത്രങ്ങളായി. ജീന്സും ചുരിദാറുമൊക്കെ സൗകര്യപ്രദമായ വേഷങ്ങള് എന്ന നിലയില് സ്ഥിരമായി. വിവിധതരം കൃത്രിമ വസ്ത്രങ്ങളുടെ വരവോടെ ഇവയുടെ കഴുകലും പരിപാലനവും പുതിയ പ്രശ്നങ്ങളായി. കഴുകാനും ഉപയോഗിക്കാനും സൗകര്യപ്രദമായ വിപണി കീഴടക്കിയതോടുകൂടി ഡ്രൈക്ലീന് ചെയ്തുപയോഗിക്കുന്ന വസ്ത്രങ്ങളുടെ കാലമായി. ഇവയാകട്ടെ, ഒരു വൃത്തിയാക്കലിനുശേഷം തുടര്ച്ചയായി പല തവണ ഉപയോഗിക്കാന് പാകത്തിലുള്ളവയാണുതാനും. അതുകൊണ്ടുതന്നെ ഇവയില് പ്രകടമായി അഴുക്കു കാണാതിരിക്കുന്പോഴും വിയര്പ്പും രോഗാണുക്കളും മറ്റും ധാരാളമായിത്തന്നെ ഉണ്ടായിരിക്കും.
വിയര്പ്പു നാറ്റവും മറ്റും പെര്ഫ്യൂമുകള് അമിതമായി ഉപയോഗിച്ച് മറയ്ക്കുന്പോഴും ഇവ വൃത്തിഹീനങ്ങളായ രോഗാണുവാഹകളായി തുടരുന്നുവെന്ന കാര്യം മറയ്ക്കരുത്. പാശ്ചാത്യരാജ്യങ്ങളിലെ തണുത്തുറഞ്ഞ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ജീന്സ് ഇവിടെ വ്യാപകമാകുന്പോഴും പ്രശ്നം ഇതുതന്നെ. തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയുമുള്ളയിടങ്ങളില് അന്തരീക്ഷത്തില് പൊടിയും അഴുക്കും വളരെ കുറവായിരിക്കും. അതിനാല് വസ്ത്രങ്ങളില് പൊടിയും അഴുക്കും അടിയുന്നത് കുറയും. ഇവിടെയാ? ഒരു ജീന്സ് സൗകര്യത്തിനായി കഴുകാതെ ആഴ്ചകള് ഉപയോഗിക്കുന്പോള് ഇവയൊക്കെ പലതരം രോഗങ്ങള്ക്കു വഴിവെയ്ക്കുന്നു. ബനിയന് തുടങ്ങിയ അടിവസ്ത്രങ്ങള് പാശ്ചാത്യരാജ്യങ്ങളില് തണുപ്പിനെ പ്രതിരോധിക്കാനുള്ള പല പാളി വസ്ത്രങ്ങളുടെ ഭാഗമാണെങ്കില് അത്തരമൊരു ഉപയോഗം ഇവിടെ അവയ്ക്കില്ല. പലപ്പോഴും ശരീരത്തിലെ അഴുക്കും വിയര്പ്പുമൊക്കെ പ്രധാനമായും അടിയുന്നത് ഇവയിലാണ്. ബാഹ്യവസ്ത്രം വൃത്തിയാക്കുന്നതിലെ നിഷ്കര്ഷ ഇവ വൃത്തിയാക്കുന്നതില് ഇല്ലാത്തതിനാല് ഇവയും ധാരാളം ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുന്നു. ഇത്തരത്തില് നോക്കിയാല് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിലും പൊതുജനാരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിലും വ്യക്തി കേന്ദ്രബിന്ദുവാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകും. പരിസരത്തേയ്ക്കും പരിസ്ഥിതിയിലേയ്ക്കും ഈ ബിന്ദുവില് നിന്നാണ് പ്രവര്ത്തനം വ്യാ

പിപ്പിക്കേണ്ടത്.


TAG

Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “നിത്യജീവിതത്തിലെ ചില നല്ല ശീലങ്ങള്