BREAKING NEWS
Search

ക്രിസ്ത്യാനികള് പീഡിപ്പിക്കപ്പെടുന്നുവോ


സിജോ വര്ഗ്ഗീസ് എ., ഫാത്തിമ മാത യൂണിറ്റ്
ക്രിസ്തുവിനു മുന്പുള്ള പഴയനിയമ ജനതയുടെ കാലഘട്ടം മുതല് ഇന്നേദിവസം വരെ ലോകത്തിന്റെ വിവിധഭാഗങ്ങളില് പലവിധത്തില് ക്രൈസ്തവര് പീഢകള് സഹിച്ചുകഴിഞ്ഞുവരികയാണ്. ആദ്യനൂറ്റാണ്ടുകളില് രാജാക്കന്മാരാലും അടിച്ചമര്ത്തപ്പെടുന്ന നിയമങ്ങളാലും ആണ് നാം ബന്ധിക്കപ്പെട്ടുകഴിഞ്ഞതെങ്കില് ഈ ആധുനിക യുഗത്തില് വിഭാഗീയ തീവ്രവാദ പ്രസ്ഥാനങ്ങളുടേയും സഭയ്ക്കുള്ളില് നിന്നുകൊണ്ട് തന്നെ സഭാധികാരികളേയും കാനന് നിയമസംഹിതയേയും കൂദാശകളേയും അടച്ചാക്ഷേപിക്കുന്ന വരട്ടു വാദക്കാരുടേയും വിധ്വംസക പ്രവര്ത്തനങ്ങളാല് അനുദിനം പീഢകളേറ്റുക്കൊങ്ങിക്കാണ്ടിരിക്കുകയാണ് സഭ. ബ്ലാക് മാസ്സ് ഗ്രൂപ്പ്, എംപര് ഗ്രൂപ്പ് ഇവ ഇത്തരക്കാരില് ചിലതു മാത്രം. മിഷണറിമാര്ക്ക് നേരെ ഇന്ത്യയില് ഇതുവരെ നടന്നിട്ടുള്ള ആക്രമണങ്ങള് മിഷണറിമാര് ക്രിസ്തുവിനെ പ്രതി ശരീരത്തിലാണ് വഹിച്ചതെങ്കില് ഇപ്പോള് കുട്ടികളും വലിയവരും അടങ്ങുന്ന മുതിര്ന്ന തലമുറയുടെ മനസ്സുകളിലേയ്ക്കാണ് വര്ഗ്ഗീയ ആക്രമണം അഴിച്ചുവിടുന്നത്. ഇത് സാധ്യമാക്കുന്നതോ ഇന്റര്നെറ്റ് വഴിയും സഭയുടെ അനുമതിയില്ലാതെ പ്രവര്ത്തിക്കുന്ന ധ്യാനകേന്ദ്രപ്രാര്ത്ഥനാ രഹസ്യ സങ്കേതങ്ങള് വഴിയും ആണ്. ഇതില് അതിഭീകരമായ മതമര്ദ്ദനം നടക്കുന്നത് ഇന്റര് നെറ്റിലൂടെയാണ്! ക്രിസ്തുവിന്റെയാ മാതാവിന്റേയോ മറ്റ് വിശുദ്ധരുടേയോ ഫോട്ടോയ്ക്കുവേണ്ടി ഇന്റര്നെറ്റില് സെര്ച്ച് ചെയ്താല് പത്ത് നല്ല ഫോട്ടോ കിട്ടിയാല് കൂട്ടത്തിലുള്ള പതിനൊന്നാമത്തെ ഫോട്ടോ മോര്ഫ് ചെയ്ത് മ്ലേഛവും വൃത്തിഹീനവുമായ രീതിയില് ഉള്ള നഗ്ന നടീനടന്മാരുടേതായിരിക്കും, ഇവരുടെയാക്കെ തലവെട്ടി ക്രിസ്തുവിനേയും പുണ്യാളന്മാരേയും വെട്ടി ഒട്ടിച്ച നിലയിലുള്ള വികൃതചിത്രങ്ങള് പോസ്റ്റ് ചെയതിരിക്കുന്നതു കണ്ടാല് കഷ്ടം തോന്നും. നമ്മുടെ അമ്മയുടെയാ പെങ്ങളുടേയോ അപ്പന്റേയോ തലവെട്ടി ഒട്ടിച്ച് ലോകത്തിനു മുന്നില് പ്രദര്ശിപ്പിച്ചാല് നമുക്ക് സഹിക്കുമോ മിമിക്രിക്കാര് അനുകരിച്ചനുകരിച്ച് സമൂഹത്തിന് വൈദികരോടുള്ള ബഹുമാനം കളഞ്ഞു. ആരുടെയൊക്കെയാ പോസ്റ്റ്മോര്ട്ടത്തിന് ശവമായി കിടന്നുകൊടുക്കേണ്ട ഗതികേട് ക്രിസ്ത്യാനിക്ക് വന്നു ചേര്ന്നോ ഇതിനെതിരേ ക്രിസ്ത്യാനികള് ഉറക്കം വിട്ടെഴുന്നേല്ക്കേണ്ട സമയമായി. അല്ലെങ്കില് ജീവശാസ്ത്രം വിദ്യാര്ത്ഥികള് ജീവനോടെ വയറുകീറി മേശപ്പുറത്തുകുത്തിനിര്ത്തുന്ന തവളകളായി മാറുകയും പരീക്ഷണത്തിനുശേഷം ഏതാനും മണിക്കൂറുകള്ക്കകം ചത്തു വീഴുകയും ചെയ്യാം. ഞായറാഴ്ച കുര്ബ്ബാനമദ്ധ്യേ ഇന്ന് വേദപാഠം ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല എന്ന് അനൗണ്സ് ചെയ്താല് ബോധം കെട്ടുവീഴുന്ന കുട്ടികളൊന്നും ഇക്കാലത്തില്ല. ക്രൈസ്തവ മാനേജ്മെന്റ് സ്കൂള്കോളേജ് പ്രവേശനത്തിന് വേദപാഠം മാര്ക്കും സംഘടനാപ്രവര്ത്തനത്തിന്റെ കണക്കും ഇപ്പോള് ചോദിക്കാതായതിനാല് കുട്ടികളേക്കാള് ഏറെ സന്തോഷം മാതാപിതാക്കള്ക്കാണ്. ഇങ്ങനെയുള്ള ഈ ഒരു കാലത്ത് തീര്ച്ചയായും നമ്മുടെ വിശ്വാസത്തിനും മൂല്യങ്ങള്ക്കും എതിരായ ഏതു കടന്നാക്രമണത്തേയും ചെറുക്കേണ്ടത് അത്യാവശ്യമാണ്.
ക്രൈസ്തവ സംബന്ധിയായ ഏതെങ്കിലും വിഷയങ്ങള്ക്കുള്ള ലേഖനങ്ങള് ആണ് ഇന്റര്നെറ്റില് പരതുന്നതെങ്കില് 500 ഫലങ്ങള് ലഭിച്ചാല് അതില് വെറും ഇരുപത്തഞ്ച് എണ്ണമേ അന്വേഷിച്ച വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാവുകയുള്ളൂ. ബാക്കിയുളള ലേഖനങ്ങളുടെ തലക്കെട്ടും നമ്മുടെ വിഷയവും തമ്മില് ബന്ധം കാണുമെന്നു കരുതി വായിക്കാനാരംഭിച്ചാല് തലതിരിഞ്ഞുപോകുമെന്ന് ഉറപ്പ്. ആധുനിക രീതിയില് ക്രൈസ്തവരെ എങ്ങനെ ഇല്ലാതാക്കാമെന്ന് ഇത്തരം ലേഖനങ്ങള് നമുക്ക് കാണിച്ചു തരും. 15 വയസ്സിനു താഴെയുള്ള കുട്ടികള്ക്ക് ഇന്റര്നെറ്റ് കണക്ഷനുള്ള കന്പ്യൂട്ടറോ മൊബൈലോ ആരും വാങ്ങിച്ചു നല്കരുത്. സഭയുമായി തെറ്റി അകന്നു കഴിയുന്ന ഇടയരോ ആടുകളോ ഇറക്കുന്ന പുസ്തകങ്ങളും വാങ്ങി വായിക്കേണ്ടതില്ല, ഇത്തരക്കാര് ഈ അടുത്ത കാലത്തായി ഇറക്കിയിട്ടുള്ള പുസ്തകങ്ങള്ക്ക് പ്രസാദകര് വന് പ്രചാരണമാണ് നല്കുന്നത്. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. മസാലയും മഞ്ഞളും എരിവും പുളിയുമൊക്കെ പാകത്തിന് ചേര്ക്കുന്ന ശവര്മയാണ് ഇത്തരം പുസ്തകങ്ങള് എന്നതിനാല് അച്ചടിച്ചവ ചെലവാകുവാന് ബുദ്ധിമുട്ടുണ്ടാവുകയില്ല. ക്രിസ്ത്യാനികള്ക്കെതിരെ സത്യവിരുദ്ധമായ വാര്ത്തകള് എഴുതിവിടുകയും ചെയ്യുന്ന മൂന്നാംതരം പത്രങ്ങളുടെ ലൈസന്സ് റദ്ദാക്കുവാനും ഗവര്മെന്റും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. യൂറോപ്യന് നാടുകളില് പള്ളികള് വില്പനയ്ക്ക് എന്നെഴുതിയ പരസ്യപലക കെട്ടിതൂക്കിയിട്ടുണ്ട് എന്ന് പറഞ്ഞുപരത്തുന്നവര് കേരളത്തിലും അത്തരത്തില് സംഭവിപ്പിക്കുമെന്ന് കരുതുന്നുണ്ടെങ്കില് അത് വെറും ഒരു പകല് കിനാവ് മാത്രമാണെന്ന് ഓര്ക്കണം. ശത്രുക്കളെ സ്നേഹിക്കുവാനാണ് കര്ത്താവ് പറഞ്ഞിട്ടുള്ളത്. അല്ലാതെ ശത്രുവിന്റെ പിന്നാലെ നടന്ന് സ്വന്തം മിത്രത്തേയും കുടുംബത്തേയും ഒറ്റുകൊടുക്കുവാനല്ല. നന്മ തിന്മകളുടെ അതിര്വരന്പുകള് അദൃശ്യമായ ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കാണുവാനും കേള്ക്കുവാനും പാടില്ലാത്ത പലതും നമ്മുടെ കുട്ടികള് കണ്ടും കേട്ടും അനുഭവിച്ചും ആണ് ഇപ്പോള് വളര്ന്നു വരുന്നത്. ഫലത്തില് അപ്പനെ കൊള്ളയടിക്കുന്ന മക്കളായി പനപോലെ വളരുന്നു. കൂടെ അല്പമെങ്കിലും ദൈവവിശ്വാസം വളര്ത്തിയെടുക്കാന് പര്ന്നുകൊടുക്കുവാന് ക്രിസ്ത്യാനികളായ നമുക്ക് പരിശ്രമിക്കാം. ഇതിന് തുരങ്കം വെയ്ക്കുന്ന പെരുച്ചാഴിയുടെ പണിയെടുക്കുന്ന സംഘടനകളേയും തീവ്രനിരീശ്വരവാദപ്രസ്ഥാനക്കാേരയും നിരോധിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കില് പള്ളി അടച്ചുപൂട്ടുക എന്നതല്ല, സംഭവിക്കുക. സോദോം ഗൊമോറോയില് തീയും ഗന്ധകവും വര്ഷിച്ചതുപോലെ മാറാവ്യാധികളും തീരാദുഃഖങ്ങളുമായി നമുക്ക് നരകിച്ച് മരിച്ച് ജീവിക്കേണ്ടി വരും. മതവിദ്വേഷവും, വംശീയ സ്പര്ദ്ധയും, ക്രൈസ്തവ വിശ്വാസത്തെ മുറിപ്പെടുത്തുന്നതുമായ ചിത്രങ്ങളും ലേഖനങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും കന്പ്യൂട്ടര് എമര്ജെന്സി റെസ്പോണ്സ് ടീം ഡയറക്ടര് ജനറല് അടിയന്തിരമായി ഇടപ്പെട്ട് ഇന്റര്നെറ്റില് നിന്നും നീക്കം ചെയ്യുകയോ അത്തരം സൈറ്റുകള് ബ്ലോക്ക് ചെയ്യുകയോ വേണ്ടതാണ്. ക്രിസ്ത്യാനിയാവുക ഒരു വിളിയാണ്. ആരൊക്കെയാ ചേര്ന്ന് കൈയ്യും കാലും പിടിച്ചു ്യൂഞാന് അലറിക്കരഞ്ഞ് പ്രതിഷേധിച്ചു, എങ്കിലും വികാരിയച്ചന് എന്റെ തലയില് വെള്ളം ഒഴിച്ചു ഞാന് ക്രിസ്ത്യാനി(ണി) ആയി! ഇതല്ലാ മാമ്മോദീസായിലൂടെ നടക്കുന്നത്. ആദിപാപത്തില് നിന്നും മോചിക്കപ്പെട്ട് കര്ത്താവിനോടൊപ്പം അവിടുത്തെ ജനന മരണ ഉത്ഥാനത്തില് പങ്കുകാരായി നവീകരിക്കരിക്കപ്പെട്ട പുതിയ വ്യക്തിയായി സഭ നമ്മെ സ്വീകരിച്ചാനയിച്ച് ക്രിസ്തുവിന്റെ പ്രകാശം കുഞ്ഞിളം കൈകളില് വെച്ചുതരുന്നത് പിന്നീട് നാം വായപൊത്തി മിണ്ടാതിരിക്കുവാനല്ല. നാം അറിഞ്ഞതും അനുഭവിച്ചതും സ്വീകരിച്ചതും ആയ കര്ത്താവിനെ നാം ആയിരിക്കുന്നിടങ്ങളില് ആകുന്ന വിധത്തില് ഉദ്ഘോഷിക്കുവാനാണ്. അങ്ങനെ ക്രിസ്തുവിനോടുള്ള സ്നേഹവും വിശ്വാസവും ഏറ്റുപറയുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടേയും ചുമതല. പള്ളിയില് പുണ്യാളന്മാരുടെയാ ശ്ലീഹന്മാരുടെയോപേര് മാമ്മോദീസാര്ത്ഥിയുടെ അനുവാദം ഇല്ലാതെ ഇടുന്നു. പള്ളിയില് നിന്നും വീട്ടിലെത്തിയാല് വീട്ടുകാര് ചെല്ലപ്പേര് (ഓമനപ്പേര്) ഇടുന്നു. ആണ്പേരാണോ പെണ്പേരാണോ എന്ന് തിരിച്ചറിയാനാവാത്തവിധമുള്ള പേര്. ചാന്തുപൊട്ടുമാതിരിയോ, വൊഡാഫോണ് കോമഡിഷോയിലെ ഒരു വിഭാഗത്തെപ്പോലെയാ ഉള്ളത്. പിന്നെ സ്കൂളില് കൂട്ടുകാര് വട്ടപ്പേര് ഇടുന്നു. പഠിച്ച് പഠിച്ച് കേമനായി ജോലി കിട്ടിയിട്ടോ തെണ്ടിയിട്ടോ ഗള്ഫിലേയ്ക്ക് പറക്കും. പിന്നെ എന്ത് മാമ്മോദീസാപേര്? എന്ത് ചെല്ലപ്പേര്? ഒരുവന് സ്വന്തമായി അവനവനുതന്നെയായി ഒരു പേര് സ്വീകരിക്കുന്നു. പാസ്പോര്ട്ടിലെ പേരുകളില് വരെ കൃത്രിമം നടത്തി ഒട്ടകപ്പാലു കുടിക്കാന് പാകമായി തീരുന്നു. സര്, എന്റെ പേര് തോമസ്, വേണമെങ്കില് ഈ കന്പനിയില് ജോലി തന്നാല് മതി. അല്ലേല് ഞാന് ദാ വന്നൂ... ദേ പോണൂ... ഇങ്ങനെ കര്ത്താവിനെ പ്രതി ജോലി വേണ്ടെന്നുവെയ്ക്കാന് എത്രപേര്ക്ക് കഴിയും. വസ്ത്രധാരണ രീതിയില് തന്നെ നാം മാറ്റം വരുത്തുന്നു. ലോണെടുത്ത് വിസവാങ്ങിയ തുക ആര് വീട്ടും? സഹിക്കുക തന്നെ. പ്രവാസികളായ ക്രൈസ്തവര് ചില കന്പനികളില് അനുഭവിക്കുന്ന പീഢനകഥകള് ആരോടു പറയാന്. താമസിക്കുന്നിടത്തുനിന്നും നൂറ്റന്പതുകിലോമീറ്റര് ചുരുങ്ങിയത് സഞ്ചരിക്കേണ്ടിവരും ഒരു പള്ളികണ്ടെത്താന്. അതിനാല് പലര്ക്കും കുര്ബ്ബാനയില്ല, കുന്പസാരമില്ല, ബൈബിള് ഇല്ല, കൊന്തയില്ല. പോക്കറ്റില് ആശ്വാസം കീശയില് വിശ്വാസം. അതല്ലേ എല്ലാം. പ്രവാസികള്ക്കിടയില് ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള പ്രാര്ത്ഥനാകൂട്ടായ്മകളെങ്കിലും നടക്കുന്നുണ്ടെന്ന് അറിയാന് കഴിഞ്ഞതില് അഭിമാനം തോന്നുന്നു. നവസുവിശേഷവല്ക്കരണത്തിന്റെ ഇക്കാലത്ത് ക്രസ്തുവിനും സഭയ്ക്കുംവേണ്ടി നിലകൊള്ളുന്ന നല്ല അല്മായനായി നമുക്ക് മാറാം.TAG

Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “ക്രിസ്ത്യാനികള് പീഡിപ്പിക്കപ്പെടുന്നുവോ