നവംബര്‍

ബഹു. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. എ സി. ജോര്ജ്ജ് സ്വാഗതമാശംസിച്ചു. 09.09.12ലെ പ്രതിനിധിയോഗറിപ്പോര്ട്ടും 2012 സെപ്റ്റംബര് മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
2012ലെ തിരുനാള് കണക്ക് വായിച്ച് പാസ്സാക്കി. 2011ലെയും 2012ലെയും തിരുനാള് കണക്ക് താരതമ്യം ചെയ്തതിന്റെ അടിസ്ഥാനത്തില് തിരുനാള് ചെലവുകള്ക്ക് ബഡ്ജറ്റ് വേണമെന്ന് തീരുമാനിച്ചു.

2012 മാര്ച്ച് 19ന് മരണതിരുനാളിന്് സപ്ലിമെന്റ് ഇറക്കുന്നതിന് സെന്റ് വിന്സന്റ് ഡി പോള് സംഘടന യോഗത്തില് വെച്ച അപേക്ഷപ്രകാരം ആയതിലേയ്ക്ക് പരസ്യങ്ങള് വാങ്ങുന്നത് 2012 ഡിസംബര് 31ന് മുന്പ് അവസാനിപ്പിച്ച് സപ്ലിമെന്റ് ഇറക്കുന്നതിന് അനുവദിച്ചു.
റിട്ടയര്മെന്റ് കാലാവുധിക്ക് ജോലിയില് നിന്ന് പിരിഞ്ഞുപോകുന്ന പള്ളി ക്ലര്ക്ക് കെ. ആര്. ജോസിന് നിയമാനുസൃതാനുകൂല്യങ്ങള് കൊടുക്കുവാന് തീരുമാനിച്ചു.
പള്ളിമേനോന് ആയി താല്ക്കാലികാടിസ്ഥാനത്തില് ജോലിചെയ്തുവരുന്ന വി. വി. സേവ്യറിനെ 18.10.2012 മുതല് ജോലിയില് സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു.
അരമനയില് നിന്ന് വന്ന നിര്ദ്ദേശമനുസരിച്ച് പള്ളി ജീവനക്കാരുടെ ശന്പള പരിഷ്കരണത്തില് വരുത്തിയ വര്ദ്ധനവ് യോഗം അംഗീകരിച്ചു.
സി. എല്. സി. സംഘടന, യോഗത്തില് വെച്ച അപേക്ഷയിന്മേല് അവരുടെ ചെലവില് ജനറേറ്റര് ഉപയോഗിച്ച്, ബുധനാഴ്ചകള് ഒഴിവാക്കിയും രാത്രി 9മണിക്ക് മുന്പ് അവസാനിപ്പിക്കുന്ന വിധത്തിലും ഗ്രൗണ്ടില് പരസ്യങ്ങള് വെക്കാതെയും, ബഹു. വികാരി കൈക്കാരന്മാരുടെ നിര്ദ്ദേശാനുസരണവും പള്ളി മൈതാനത്ത് ഷട്ടില് ടൂര്ണമെന്റ് നടത്താന് അനുവദിച്ചു.
പെരുവല്ലൂര് സെന്റ് ആന്റണീസ് പള്ളി യോഗത്തില് വെച്ച അപേക്ഷപ്രകാരം പള്ളി സീലിംഗ് പണിക്ക് സംഭാവനയായി 20000/ രൂപ കൊടുക്കുന്നതിന് തീരുമാനിച്ചു.
2013 അദ്ധ്യയനവര്ഷം മുതല് വേദോപദേശ അദ്ധ്യാപകര് 60 വയസ്സില് റിട്ടയര്ചെയ്യണമെന്നും, അതിനുശേഷം ബഹു. വികാരിയച്ചന് അനുവദിക്കുകയാണെങ്കില് 75 വയസ്സുവരെ തുടരുന്നതിനും പ്രധാനാദ്ധ്യാപകന് 60 വയസ്സില് തന്നെ പിരിഞ്ഞ്, ബഹു. വികാരിയച്ചന് അനുവദിക്കുകയാണെങ്കില് 75 വയസ്സുവരെ അദ്ധ്യാപകനായി തുടരാമെന്നും, വേദോപദേശ ഓഫീസ് ശനി, ഞായര് ദിവസങ്ങളില് മാത്രം പ്രവര്ത്തിച്ചാല് മതിയെന്നും തീരുമാനിച്ചു.
പള്ളി സാധുസംരക്ഷണ ട്രസ്റ്റ് വക പട്ടിപ്പറന്പിനോട് ചേര്ന്ന് വീടോടുകൂടിയുള്ള 10 സെന്റ് ഭൂമി വാങ്ങിക്കുന്നതിന് തീരുമാനിച്ചു.
സെക്രട്ടറി

TAG