മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ളീമിസ് കര്‍ദിനാള്‍

മലങ്കര കത്തോലിക്കാ സഭയുടെ തലവനും മേജര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയ്ക്കു കര്‍ദിനാള്‍ പദവി. വത്തിക്കാനില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്ന ഇന്നലെ അതേസമയത്തു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രാര്‍ഥനാസാന്ദ്രമായ അന്തരീക്ഷത്തില്‍ മാര്‍പാപ്പയുടെ അറിയിപ്പു തിരുവല്ല ആര്‍ച്ച് ബിഷപ്പും മലങ്കര സഭാ സൂനഹദോസ് സെക്രട്ടറിയുമായ തോമസ് മാര്‍ കൂറിലോസ് വാ യിച്ചു. നവംബര്‍ 24 നു വത്തിക്കാനില്‍ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. മലങ്കര കത്തോലിക്കാ സഭയിലേക്കു ചരിത്രത്തിലാദ്യമായി കര്‍ദിനാള്‍ പദവിയെത്തിക്കുന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചപ്പോള്‍ ആഹ്ളാദ സൂചകമായി പള്ളിമണി മുഴങ്ങി. കത്തീഡ്രലില്‍ സന്നിഹിതരായിരുന്ന വൈദികരും സന്യാസിനികളും വിശ്വാസികളും ആഹ്ളാദം പ്രകടിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ ത ലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം കേരള സഭയ്ക്കു രണ്ടാമതൊരു കര്‍ദിനാള്‍ കൂടിയാവുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 നാ ണു പ്രാര്‍ഥനാ ശുശ്രൂഷയോടെ മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. പത്തനംതിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റം, തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്കോപ്പ, വികാരി ജനറാള്‍ മോണ്‍. ജയിംസ് പാറവിള എന്നിവരും പ്രാര്‍ഥനാശുശ്രൂഷയില്‍ പങ്കെടുത്തു. സഭാമേലധ്യക്ഷന്മാരുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥനയും നടത്തിയതോടെ ഹ്രസ്വമായ ചടങ്ങ് അവസാനിച്ചു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ അമ്പത്തിമൂന്നാം വയസില്‍ സഭയുടെ രാജകുമാരന്മാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുമ്പോള്‍ അതു കേരള സഭയുടെയും മലങ്കര കത്തോലിക്കാ സഭയുടെയും ചരിത്രത്തി ലെ അവിസ്മരണീയ സംഭവമാ കുന്നു. 2001 ല്‍ ബിഷപ്പായി സ്ഥാനാരോഹണം ചെയ്ത അദ്ദേഹം 2007 ഫെബ്രുവരി പത്തിനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പും കാതോലിക്കാബാവയുമായി നിയമിതനായത്. പുനരൈക്യത്തിന്റെ എണ്‍പത്തിരണ്ടു വര്‍ഷങ്ങള്‍ പിന്നിടുകയും ദൈവദാസന്‍ മാര്‍ ഈവാനിയോസ് ദിവംഗതനായി അറുപതാണ്ടാകുകയും ചെയ്യുന്ന വേളയില്‍ മലങ്കര കത്തോലിക്കാസഭയ്ക്കു കര്‍ദിനാളിനെ ലഭിച്ചത് അത്യധികം ആഹ്ളാദകരമാണെന്ന് നിയമന പ്രഖ്യാപനം വായിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു വത്തിക്കാനില്‍ ബ നഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിളിച്ചു ചേര്‍ത്തിട്ടുള്ള സിനഡില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണു നിയുക്ത കര്‍ദിനാള്‍. ഈ മാസം 31 നു മടങ്ങിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പട്ടം കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാ ചാന്‍സലര്‍ ഫാ. കോശി ചിറക്കരോട്ട്, ബാഹ്യകേരളത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡാനിയല്‍ കുഴിത്തടത്തില്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട, രാഷ്ട്രദീപിക കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗവും പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയുമായ ഫാ. ഗീവര്‍ഗീസ് നെടിയത്ത്, ദീപിക ചീഫ് ജനറല്‍ മാനേജര്‍ ഫാ. ചെറിയാന്‍ താഴമണ്‍, ബഥനി സന്യാസ സ മൂഹം പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് കുരുവിള ഒ.ഐ.സി, ബഥനി സന്യാസിനീ സമൂഹം പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ ആര്‍ദ്ര, മേരിമക്കള്‍ സന്യാസിനീസമൂഹം മദര്‍ ജനറല്‍ സിസ്റര്‍ റോസിലിന്‍, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, ഡോ.ജോര്‍ജ് ഓണക്കൂര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഭാരതസഭയ്ക്കും കേരളത്തിനും ലഭിച്ച ബഹുമതി: മാര്‍ ക്ളീമിസ് വത്തിക്കാന്‍: ഭാരത സഭയ്ക്ക് പ്രത്യേകിച്ചു കേരളത്തിന് ല ഭിച്ച വലിയ ബഹുമതിയും അംഗീ കാരവുമായാണു തന്റെ സ്ഥാ നാലബ്ധിയെ കാണുന്നതെന്നു നിയുക്ത കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. ഈ മുഹൂര്‍ത്തത്തില്‍ കൂടുതല്‍ സമര്‍പ്പണം പരിശുദ്ധ പിതാവ് എന്നില്‍ നിന്നും മലങ്കരസഭയില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. മലങ്കര സഭയ്ക്ക് അപ്പസ്തോലികമായ വലിയ ശുശ്രൂഷ നിര്‍വഹിക്കാനുണ്ട്. പൊ തു സമൂഹത്തിനു സേവനം ചെയ്യാനുണ്െടന്നുള്ള ഓര്‍മപ്പെടുത്തലാണത്. കേരളത്തിലെ സ മസ്ത ജനങ്ങളോടും എനിക്കു ള്ള പ്രത്യേക ആദരവ് ഈ സമയത്ത് അറിയിക്കുന്നു. കേരളത്തിന്റെ പൊതുവായ ഐക്യം നിലനിര്‍ത്താന്‍ ഇനിയുള്ള നാളു കളിലും ഏറെ ശ്രദ്ധിക്കും. കേരളത്തിന്റെ വളര്‍ച്ചയും പുരോഗതിയും എല്ലാ ജനവിഭാഗങ്ങളുടെയും പുരോഗതിയായി കണ്ടു കൊണ്ടുള്ള പുനര്‍ സമര്‍പ്പണം നടത്താന്‍ ഈ നിയോഗം എന്നെ നിര്‍ബന്ധിക്കുന്നതായി ബോധ്യപ്പെടുകയാണെന്നു കാതോലിക്കാ ബാവ പറഞ്ഞു.
TAG