ഒക്ടോബര് പ്രതിനിധിയോഗ തീരുമാനങ്ങള്‍

ബഹു. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. സി. സി. ജോസ് സ്വാഗതമാശംസിച്ചു. 29.07.12ലെ പ്രതിനിധിയോഗറിപ്പോര്ട്ടും 2012 ജൂലൈ, ആഗസ്റ്റ് മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
20.12.2013 ലെ കൈക്കാരന്മാരായി 29.07.2012 ലെ പ്രതിനിധിയോഗത്തില് നിന്ന് നിര്ദ്ദേശിച്ചവരില് നിന്ന് അതിരൂപതാ കല്പന പ്രകാരം 1. അറയ്ക്കല് ചാക്കുണ്ണി ജോര്ജ്ജ്, 2. മഞ്ഞളി അന്തോണി തോമസ്, 3. തരകന് ലോനപ്പന് മത്തായി, 4. തെക്കക്കര വര്ഗ്ഗീസ് ഡേവീസ് എന്നിവരെ നിയമിച്ചു.
കാലാവധികഴിഞ്ഞ് സ്ഥാനം ഒഴിയുന്ന കൈക്കാരന്മാരില് നിന്ന് പുതിയ കൈക്കാരന്മാര് സ്ഥാനം ഏറ്റെടുക്കുകയും കൈക്കാരന് ചുങ്കത്ത് ചാക്കപ്പായി ജോസ് കണക്കും റിക്കാര്ഡുകളും താക്കോലുകളും യോഗത്തില് സമര്പ്പിക്കുകയും ആയത് ബഹു. വികാരിയച്ചന് കൈക്കാരന് അറയ്ക്കല് ചാക്കുണ്ണി ജോര്ജ്ജിനെ ഏല്പിക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞ് പോകുന്ന കൈക്കാരന്മാര്ക്ക് നന്ദിയും പുതിയ കൈക്കാരന്മാര്ക്ക് സ്വാഗതവും ബഹു. വികാരിയച്ചന് പറഞ്ഞു.
കാക്കശ്ശേരിയില് ഭൂമി വാങ്ങിയത് യോഗം അംഗീകരിച്ചു.
പുതിയ കഇടഋ സ്കൂളിന്റെ പ്ലാന് യോഗത്തില് സമര്പ്പിച്ചു. സ്കൂള് നടത്തിപ്പ് ബഹു. സിസ്റ്റേഴ്സിനെ ഏല്പിക്കാനുള്ള പ്രാഥമിക നടപടികള് സ്വീകരിക്കുവാന് തീരുമാനിച്ചു.
സ്കൂള് അഡ്വൈസറി ബോര്ഡില് നിന്നും ഒഴിവായ ഒലക്കേങ്കില് ലോനപ്പന് ജോസിന് പകരം ചുങ്കത്ത് ചാക്കപ്പായി ജോസിന നിശ്ചയിച്ചു.
പുതിയ കഇടഋ സ്കൂളിന്റെ ട്രസ്റ്റ് രൂപീകരണത്തിനുള്ള നിയമാവലി യോഗത്തില്വായിച്ച് പാസ്സാക്കി.
ഊട്ടുശാലയുടെ സൈഡിലുള്ള ഷെഡില് നടത്തിയ ഫ്ളോറിംങ്ങ് പണിയുടെ കണക്ക് യോഗത്തില് വായിച്ച് പാസ്സാക്കി.
1996മുതല് കേന്ദ്രഗവര്മെന്റ് ജീമൈഹ & ഠലഹലഴൃമുവ ഉലുമൃലോിേ അംഗീകരിച്ച് പള്ളിയുടെ എബ്ലം വെച്ചിട്ടുള്ള ബോക്സില് കത്തുകള് നിക്ഷേപിച്ചാല് സ്റ്റാന്പ് കേന്സല് ചെയ്യുന്നത് പള്ളിയുടെ മാതൃകയിലുള്ള സീല്കൊണ്ടായിരിക്കും എന്ന് ഇടവകക്കാരെ ഓര്മ്മിപ്പിക്കുന്നു. തീര്ത്ഥകേന്ദ്രമായ പാവറട്ടി പള്ളിയുടെ പ്രശസ്തി നാടൊട്ടുക്കും അറിയുന്നതിനുള്ള മാര്ഗ്ഗരേഖയായിരിക്കും അത് എന്ന് ബഹു. വികാരിയച്ചന് വിശദീരിച്ചു.
സെക്രട്ടറി
TAG