സി. എല്‍. സി. യുടെ സാന്ത്വനം ചികിത്സാ സഹായനിധി


കാന്‍സര്‍ കുടുംബങ്ങളുടെ സാന്പത്തിക ഭദ്രതയെ തകര്‍ത്തെറിയുന്ന ഈ കാലഘട്ടത്തില്‍ അവര്‍ക്ക് സാന്ത്വനത്തിന്‍റെ ഒരു വെണ്‍തൂവല്‍ സ്പര്‍ശമായ് മാറാന്‍ പാവറട്ടി  സി. എല്‍. സി. യുടെ സാന്ത്വനം ചികിത്സാ സഹായനിധിക്കായി. ഇതിന്‍റെ സമാഹരണത്തിനായും പദ്ധതിയുടെ വിജയത്തിനായും സഹകരിച്ച തീര്‍ത്ഥകേന്ദ്രം വികാരി റവ. ഫാ. നോബി അന്പൂക്കന്‍, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. സിന്‍റോ പൊറത്തൂര്‍, ഫാ. ആന്‍റണി അമ്മുത്തന്‍, ഫാ. റോയ് മൂത്തേടത്ത്, കൈക്കാരന്‍മാര്‍, ഭക്ത സംഘടനാ ഭാരവാഹികള്‍, കുടുംബക്കൂട്ടായ്മ ഭാരവാഹികള്‍ , ഏറ്റവും സ്നേഹം നിറഞ്ഞ  ഇടവകാംഗങ്ങള്‍ എന്നിവര്‍ക്ക് പാവറട്ടി സി. എല്‍. സി. യുടെ ഹൃദ്യമായ നന്ദി
               ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസനാളം തെളിയിച്ച വി. തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മലയാറ്റൂരിലേയ്ക്ക് 200 വിശ്വാസികളുമായി പെസഹാവ്യാഴാഴ്ച വൈകീട്ട് പാവറട്ടി സി. എല്‍. സി. യുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം നടത്തി. കണ്‍വീനര്‍മാരായ ജോമി ജോസഫ്, ടെല്‍സണ്‍, ഫെബിന്‍ ഫ്രാന്‍സീസ്, ജീബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി. തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
               വി. യൗസേപ്പിതാവിന്‍റെ തിരുസന്നിധിയില്‍ നിന്നും കാല്‍നടയായി മലയാറ്റൂര്‍ മല കയറിയ ഏവര്‍ക്കും സി. എല്‍. സി. യുടെ അഭിനന്ദനങ്ങള്‍.
TAG