പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമിടം തിരുനാള്‍ നാളെ

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ എട്ടാമിടം തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 5.30 മുതല്‍ 8.30 വരെ ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക് ഡോ. റോയ് മൂക്കന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഡോ. ട്വിങ്കിള്‍ വാഴപ്പിള്ളി സന്ദേശം നല്‍കും. വൈകീട്ട് 5നും 7നും ദിവ്യബലി നടക്കും. തിരുനാളിന് വാദ്യവിസ്മയം തീര്‍ക്കാന്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍, തിരുവല്ല കൃഷ്ണന്‍, ഗുരുവായൂര്‍ ഹരി എന്നിവരങ്ങിയ 101 അംഗ സംഘം എത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴിന് കൊടിത്തറയില്‍ തിരുസന്നിധിമേളം തിര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്യും. തെക്ക് സൗഹൃദവേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
TAG