തിരുനാളിനോടനുബന്ധിച്ച് രക്തദാനം നടത്തി

വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് യുവജന സംഘടനയായ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ രക്തദാനം നടന്നു. യുവരക്തം ജീവരക്തം എന്ന സന്ദേശം നല്കിക്കൊണ്ടാണ് രക്തദാനം നടന്നത്. തൃശ്ശൂര്‍ അമല ആസ്പത്രിയുടെ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ 136 പേരാണ് രക്തദാനം നടത്തിയത്.

ഞായറാഴ്ച കാലത്ത് സാന്‍ജോസ് ആസ്​പത്രിയിലാണ് രക്തദാനം നടന്നത്. കെ.സി.വൈ.എം. പ്രമോട്ടറും പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരിയുമായ ഫാ. ആന്റണി അമ്മുത്തന്‍ രക്തദാനം ചെയ്തു. കെ.സി.വൈ.എം. പ്രസിഡന്റ് ബാബു ജോസഫ്, സെക്രട്ടറി ഹെന്റി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
TAG