പാവറട്ടി തിരുനാള്‍ നടത്തിപ്പ്; കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ്, എകൈ്‌സസ് വകുപ്പ്, ആരോഗ്യവകുപ്പ്, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ മുതലായവര്‍ പങ്കെടുത്തു.

യോഗത്തില്‍ മണലൂര്‍ എം.എല്‍.എ. പി.എ. മാധവന്‍, തീര്‍ത്ഥകേന്ദ്രം വികാരി നോബി അമ്പൂക്കന്‍, ട്രസ്റ്റിമാരായ ടി.കെ. ജോസ്, ടി.ജെ. ജെയിംസ്, സി.സി. ജോസ്, പി.വി. ഡേവീസ്, പി.ജെ. ജെയിംസ് എന്നിവര്‍ പങ്കെടുത്തു. തിരുനാള്‍ ദിനമായ 28നും 29നും പാവറട്ടി മേഖലയില്‍ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിവേദനം നല്കി.
TAG