ജീവനോട് ആദരവു വളര്‍ത്തിയ പാപ്പ


ജീവനോടുള്ള ആദരവും മനുഷ്യാന്തസ്സും ലോകത്ത് വളര്‍ത്തുവാന്‍ പാപ്പായുടെ അജപാലന സ്നേഹം പ്രാപ്തമാക്കിയിട്ടുണ്ടെന്ന്, ആഞ്ചെലോ–മോനിക്കാ ദമ്പതികള്‍ പ്രസ്താവിച്ചു. പാപ്പായുടെ 85-ാം പിറന്നാളിന്‍റേയും സ്ഥാനാരോഹണ വര്‍ഷികത്തിന്‍റേയും അനുസ്മരണത്തിലാണ് കത്തോലിക്കാ കുടുബങ്ങളുടെ പ്രതിനിധികള്‍ പാപ്പായെക്കുറിച്ച് ഇപ്രകാരം പ്രസ്താവിച്ചത്.
തന്‍റെ അജപാലന സ്നേഹത്തിലൂടെയും അപ്പസ്തോലിക പ്രബോധനങ്ങളിലൂടെയും ബനഡിക്ട് 16-ാമന്‍ പാപ്പാ എന്നും കുടുംബങ്ങള്‍ക്ക് ഉണര്‍വേകിയിട്ടുണ്ടെന്ന്, ഇറ്റലിയിലെ മിലാനില്‍ അരങ്ങേറുവാന്‍ പോകുന്ന കുടുംബമേളയുടെ സംഘാട സമിതിയിലെ അംഗങ്ങളായ ആഞ്ചെലോ-മോനിക്കാ ദമ്പതകള്‍ പ്രസ്താവിച്ചു.

മനുഷിക പ്രശ്നങ്ങളും പ്രസായങ്ങളും കുടുംബങ്ങളുടെ ഐക്യവും സ്നേഹവും തകര്‍ക്കുമ്പോള്‍, ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്കും കുരിശിലേയ്ക്കും കുടുംബങ്ങള്‍ തിരിയണമെന്ന കഴിഞ്ഞ
ദുഃഖവെള്ളിയാഴ്ചത്തെ പാപ്പായുടെ പ്രബോധനവും ദമ്പതികള്‍ അഭിമുഖത്തില്‍ അനുസ്മരിച്ചു.
TAG