മദ്ധ്യസ്ഥ തിരുനാള്‍ ഏപ്രില്‍ 27, 28, 29 തിയ്യതികളില്‍


പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ മദ്ധ്യസ്ഥ തിരുനാള്‍ ഏപ്രില്‍ 27, 28, 29 തിയ്യതികളില്‍ ആഘോഷിക്കും. 20ന് രാവിലെ 6.45ന് പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ബെര്‍ണാഡ് തട്ടില്‍ തിരുനാള്‍ കൊടിയേറ്റം നടത്തും. 20 മുതല്‍ 28വരെ നവനാള്‍ ആചരണമുണ്ടാകും. 27ന് രാത്രി 8ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യുമെന്ന് ഫാ.നോബി അമ്പൂക്കന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

28ന് രാവിലെ 10ന് നൈവേദ്യപൂജ, തുടര്‍ന്ന് നേര്‍ച്ചഭക്ഷണം ആശീര്‍വാദം, 5.30ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനാകുന്ന സമൂഹബലി എന്നിവയുണ്ടാകും. 7.30ന് കൂടുതുറക്കലും കരിമരുന്നു പ്രയോഗവും. 28ന് രാവിലെ തുടങ്ങുന്ന വളയെഴുന്നള്ളിപ്പുകള്‍ രാത്രി 12ന് പള്ളിയിലെത്തും. 29ന് പുലര്‍ച്ചെ 1ന് കരിമരുന്നു പ്രയോഗവും മൂന്നു മുതല്‍ ദിവ്യബലിയും ഉണ്ടാകും. രാവിലെ പത്തിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മികനാകും. ഡോ.ബാബു പാണാട്ടുപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലിയും കരിമരുന്നു പ്രയോഗവുമുണ്ടാകും.

തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ സൗജന്യ രക്തദാനവും 29 വരെ സാന്‍ജോസ് ആസ്പത്രിയിലെ ഒ.പി. ടിക്കറ്റ് സൗജന്യ വിതരണവും നടത്തും. 

TAG