നടയ്ക്കല്‍ മേളത്തിന് നാദവിസ്മയം തീര്‍ക്കാന്‍ മട്ടന്നൂരും 101 കലാകാരന്മാരും

spencer059
തിരുനാളിന് മേളക്കൊഴുപ്പേകാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും 101 കലാകാരന്മാരും അണിനിരക്കും. വടക്ക് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിലാണ് നടയ്ക്കല്‍ മേളം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മട്ടന്നൂരിന്റെ മേളം പാവറട്ടി തിരുനാളിന്റെ വിസ്മയക്കാഴ്ചകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന്റെ രീതിയിലാണ് താളപ്പകര്‍ച്ച. നൂറുകണക്കിന് മേള പ്രേമികളാണ് നടയ്ക്കല്‍ മേളം കാണാന്‍ എത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പള്ളിനടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നടയ്ക്കല്‍ മേളം അരങ്ങേറുക.
TAG