പ്രിയ യുവജനങ്ങളേ,

തിരക്കേറിയ ഈ കാലഘട്ടത്തില് ജീവിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്ക്കെല്ലാവര്ക്കും സുഖമല്ലേ പരീക്ഷകളുടേയും പുതിയ കോഴ്സുകള് അന്വേഷിക്കുന്നതിന്റേയും തിരക്കുകളിലായിരിക്കും അല്ലേ എല്ലാറ്റിനും നല്ല മാര്ഗ്ഗം നമ്മുടെ സുഹൃത്തായ ഈശോ നാഥന് കാണിച്ചുതരും. നിങ്ങള്ക്ക് ഒത്തിരിയേറേ സുഹൃത്തുക്കള് ഉണ്ടാകുമെന്ന് വിശ്വസിക്കുകയാണ് ഞാന്. ഈ സുഹൃത്തുക്കളില് നമ്മെ കൂടുതലായി അറിയുകയും, മനസ്സിലാക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയെ നാം ഇന്റിമേറ്റ് ഫ്രണ്ട് അല്ലെങ്കില് ആത്മസുഹൃത്ത് എന്ന് വിളിക്കാറുണ്ട്. നിങ്ങളുടെ ജീവിതത്തിലെ ആ ഇന്റിമേറ്റ് ഫ്രണ്ട് ആരാണ്? നിങ്ങള്ക്ക് നമ്മുടെ ഈശോയെ ഇന്റിമേറ്റ് ഫ്രണ്ടായി തിരഞ്ഞെടുത്തുകൂടെ യഥാര്ത്ഥ സ്നേഹിതനെക്കുറിച്ച് ബൈബിളില് പ്രഭാഷകന്റെ പുസ്തകത്തില് വ്യക്തമായി പറയുന്നുണ്ട്. “വിശ്വസ്ത സ്നേഹിതന് ബലിഷ്ഠമായ സങ്കേതമാണ്. അവനെ കണ്ടെത്തിയവന് ഒരു നിധി നേടിയിരിക്കുന്നു. വിശ്വസ്ത സ്നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല. അവന്റെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്. കര്ത്താവിനെ ഭയപ്പെടുന്നവന് അവനെ കണ്ടെത്തും. ദൈവഭക്തന്റെ സൗഹൃദം സുദൃഢമാണ്. അവന്റെ സ്നേഹിതനും അവനെപ്പോലെ തന്നെ” (പ്രഭാ: 6, 14 17) പുതിയ നിയമത്തിലേയ്ക്ക് കടന്നുവരുന്പോള് നമുക്കുള്ള ഏറ്റവും വലിയ മാതൃക ഈശോനാഥനാണ്. സ്നേഹിതനുവേണ്ടി സ്വന്തം ജീവന് ബലിയര്പ്പിച്ചവനാണ് ഈശോനാഥന്. നമ്മുടെ ദുഃഖവും സന്തോഷവും ഉള്ളു തുറന്നു പങ്കുവെയ്ക്കുവാന് പറ്റിയ സുഹൃത്താണ് അവിടുന്ന് പലപ്പോഴും ആ സുഹൃത്തിനെ നമ്മള് മറക്കുകയും നമ്മുടെ ഇഷ്ടത്തിനൊത്ത് നില്ക്കുന്ന സുഹൃത്തുക്കളിലേയ്ക്ക് ഓടിപ്പോകുകയും ചെയ്യുന്ന അവസ്ഥയല്ലേ ഇപ്പോള് നമ്മുടെ ജീവിതത്തിലുള്ളത്? പ്രായത്തിന്റേതായ എല്ലാ സുഖസൗകര്യങ്ങളില് നാം ജീവിക്കുന്പോള് എവിടെയൊക്കെയാ നാം സുഹൃത്തായി കണേണ്ടവന് അകലുകയാണ്. അതുകൊണ്ട് പ്രിയ യുവജനങ്ങളെ ഈശോനാഥനെ നമ്മുടെ ഇന്റിമേറ്റ് ഫ്രണ്ട് ആയി നമുക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ സ്വന്തം കൂട്ടുകാരന് ഫാ. ആന്റണി അമ്മുത്തന്
TAG