പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ കര്‍ദിനാളിന് സ്വീകരണം

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ച സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇടവക ജനങ്ങള്‍ സ്വീകരണം നല്‍കി.

കൊടിമരത്തിന് സമീപത്തുനിന്ന് പേപ്പല്‍ കുടകള്‍ നിവര്‍ത്തിയാണ് വിശ്വാസികള്‍ കര്‍ദിനാളിനെ എതിരേറ്റത്. അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്താഴത്ത്, ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ എന്നിവരോടൊപ്പമെത്തിയ കര്‍ദിനാളിനെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, സഹവികാരിമാരായ ആന്റണി അമ്മൂത്തന്‍ , ഫാ. സിന്‍േറ പൊറത്തൂര്‍, ഫാ. റോയ് മൂത്തേടത്ത്, എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. തീര്‍ത്ഥകേന്ദ്രത്തില്‍ അല്പസമയം പ്രാര്‍ത്ഥനാനിരതനായ കര്‍ദിനാള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേനയ്ക്ക് കാര്‍മികനായി. തീര്‍ത്ഥകേന്ദ്രത്തിന് കീഴില്‍ പുതുമനശ്ശേരിയില്‍ നിര്‍മിക്കുന്ന കപ്പേളയുടെയും കാക്കശ്ശേരി സെന്റ്‌മേരീസ് പള്ളി പരിഷ്ഹാളിന്റെയും ശിലകള്‍ കര്‍ദിനാള്‍ ആശീര്‍വദിച്ചു.

സ്വീകരണത്തിന് ട്രസ്റ്റിമാരായ ടി.കെ. ജോസ്, സി.ജെ. ജെയിംസ്, സി.സി. ജോസ്, പി.വി. ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി.
TAG