ഉണ്ണീശോയോടൊപ്പം

 സിജോ വര്ഗ്ഗീസ് , ഫാത്തിമ മാത യൂണിറ്റ്
മഞ്ഞുകാലം വന്നല്ലോ
ക്രിസ്തുമസ്സ് വന്നണഞ്ഞല്ലോ
ക്രിസ്തുമസ് വിളക്കുകള്തെളിഞ്ഞല്ലോ
പാരിന്നാഥന് വന്നു പിറക്കാന്
വിണ്ണും മനവും ഒരുക്കീടാം
സദ്പ്രവര്ത്തികള്ചെയ്തീടാം
ഹൃത്തിന്പൂല്ക്കൂടൊരുക്കാനായ്
സദ് ചിന്തകളാല്മെത്തയൊരുക്കാം
ഉണ്ണീശോയ്ക്കു കിടക്കുവാനായ്
ക്രിസ്തുമസ് മരങ്ങള്തീര്ത്തീടാം
സ്നേഹാശംസകള്നേര്ന്നീടാം
ശാന്തി ദൂതരായ് മാറീടാം
തെറ്റുകള്നിറഞ്ഞൊരീ ലോകത്തില്
തെറ്റാതെയെന്നും നീങ്ങീടാന്
ഉണ്ണീശോയോടൊപ്പം ചരിച്ചീടാം

TAG