ക്രിസ്തുമസ്സ് സമ്മാനം


 ഗിഫ്റ്റി സി പോള്‍, സെന്റ് ആന്റണി യൂണിറ്റ്
  
മിന്നുമോള്അനാഥയാണ്. അവള്ക്ക് 5 വയസ്സുണ്ട്. അവള്വളരുന്നത് ഒരു മഠത്തിലാണ്. അവിടുത്തെ അമ്മമാരാണ് അവളെ നോക്കുന്നത്. ഒരു ദിവസം അവള്അവിടുത്തെ മദറിനോട് ചോദിച്ചു. മദറേ എന്റെ അമ്മയാരാണ്. മദര്ഒന്ന് പതറി നിന്നുപോയി. മദര്അവളോട് പറഞ്ഞു നിന്നെ ഞങ്ങള്ക്ക് ലഭിച്ചത് ഒരു ക്രിസ്തുമസ്സ് രാത്രിയാണ്. എന്നെങ്കിലും ഒരു ദിവസം നിന്നെ കൊണ്ടുപോകാന്നിന്റെ അമ്മ വരും. അങ്ങനെ ഒരു ക്രിസ്തുമസ്സ് ദിവസം വന്നെത്തി. ക്രിസ്തുമസ്സ് ദിവസം രാവിലെ ഒരു കാര്മഠത്തിന് മുന്പിലെത്തി. കാറില്നിന്നു രണ്ടുപേര്ഇറങ്ങിവന്നു. കുട്ടികളില്ലാത്ത ദന്പതിമാരായിരുന്നു അവര്‍. അവര്മദറിനോട് പറഞ്ഞു. ഞങ്ങള്ഒരു കുട്ടിയെ ദത്തെടുക്കാനാണ് വന്നത്. അപ്പോള്മദര്മിന്നുമോളെക്കുറിച്ച് ഒന്ന് ആലോചിച്ചു. മദര്മിന്നുമോളെ വിളിച്ചു. അവള്ഓടിവന്നു. നീ എന്നും ചോദിക്കാറില്ലേ നിന്റെ അമ്മയെക്കുറിച്ച്. ഇതാ നിന്റെ അമ്മയും അപ്പനും വന്നിരിക്കുന്നു. ഇതാ നിനക്ക് ഞങ്ങള്തരുന്ന ക്രിസ്തുമസ്സ് സമ്മാനം. അവള്ക്രിസ്തുമസ്സ് ആഘോഷിക്കാന്അവരുടെകൂടെ പോയി.

TAG