പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ ബുധനാഴ്ച തിരുനാള്‍ നാളെ ആരംഭിക്കും

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വലിയനോന്പിലെ ബുധനാഴ്ച തിരുനാള്‍ നാളെ ആരംഭിക്കും. വലിയ നോന്പ് ആരംഭം മുതല്‍ ഉയര്‍പ്പുതിരുനാള്‍വരെയുളള ഏഴു ബുധനാഴ്ചകളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. നോന്പിലെ എല്ലാ ബുധനാഴ്ചയും രാവിലെ 5.30, ഏഴ്, 8.15, പത്ത്, വൈകീട്ട് അഞ്ച്, ഏഴ് എന്നീ സമയങ്ങളില്‍ ദിവ്യബലിയും വിശുദ്ധ യൗസേപ്പിതാവിന്‍റെ നൊവേനയും ഉണ്ടായിരിക്കും. 

പത്തിന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കുശേഷം ദേവാലയ അള്‍ത്താരയില്‍വച്ച് ശിശുക്കള്‍ക്കുള്ള ആദ്യ ചോറൂണ്‍ നടക്കും. തിരുനാളിനെത്തുന്നവര്‍ക്ക് പാരിഷ് ഹാളില്‍ സൗജന്യ നേര്‍ച്ചഊട്ടും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ചയിലെ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സജു വടക്കേത്തല മുഖ്യകാര്‍മികത്വം വഹിക്കും. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂബക്കന്‍ നേര്‍ച്ചഭക്ഷണ ആശീര്‍വാദം നിര്‍വഹിക്കും. ഓരോ ബുധനാഴ്ച തിരുനാളിനും പതിനായിരത്തോളം പേര്‍ ഊട്ടുഭക്ഷണത്തിന് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. അനീഷ് ചെറുപ്പറന്പില്‍, എം.പി. ജറോം, ടി.ജെ. സൈമണ്‍, എന്‍.കെ. ജോസഫ്, പി.കെ. ജോബ് എന്നിവര്‍ പാവറട്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
TAG