പാവറട്ടിയില്‍ കരിസ്മാറ്റിക് ഫയര്‍ ഫീസ്റ്റ്

അതിരൂപതാ കരിസ്മാറ്റിക് ഗ്രാന്‍ഡ്‌കോണ്‍ഫറന്‍സ് ഫയര്‍ ഫീസ്റ്റ്- 2010 പാവറട്ടി പാരിഷ് ഹാളില്‍ തുടങ്ങി. മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. ബിജു പാണേങ്ങാടന്‍, ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോസ് പുതുക്കരി, ആര്‍.എസ്.ടി. ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാണിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ സണ്ണിതേര്‍മഠം എന്നിവര്‍ പ്രസംഗിച്ചു. കുര്‍ബ്ബാന, പ്രവചനപ്രഘോഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, പാനല്‍ചര്‍ച്ച, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട് എന്നിവര്‍ ബുധനാഴ്ച കോണ്‍ഫറന്‍സില്‍ സന്ദേശം നല്‍കി.
TAG