ദര്‍ശന തിരുനാളിന് കൊടിയേറി

സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദര്‍ശന തിരുനാളിന് കൊടിയേറി. തീര്‍ഥ കേന്ദ്രം സഹവികാരി ഫാ. സജു വടക്കേത്തലയാണ് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. ജനുവരി ഒന്ന്, രണ്ട് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍, ട്രസ്റ്റി പി.കെ. ജോസ്, ദര്‍ശനസഭ പ്രസുദേന്തി ഫ്രാന്‍സിസ് വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തുടര്‍ന്ന് നടക്കുന്ന മതബോധന വാര്‍ഷികാഘോഷചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ വിന്‍സെന്‍റ് ആലപ്പാട്ട് പള്ളിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. 

മാരാംകോട് ഇടവകയില്‍ നിന്നും ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ വെളയനാട് പുരാതനദേവാലയത്തില്‍ എത്തിച്ചേര്‍ന്ന 25 അംഗ പ്രഥമ തീര്‍ഥാടകസംഘത്തിന് ദേവാലയത്തില്‍ സ്വീകരണം നല്‍കി.
TAG