ഫാ. ചൂണ്ടല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം നാളെ

ദൈവശുശ്രൂഷക്കും മാനവ സേവനത്തിനുമായി ജീവിതം ഹോമിച്ച പുണ്യശ്ലോകനായ ചൂണ്ടലച്ചന്‍റെ ത്യാഗപൂര്‍ണമായ സേവനജീവിതം അനുസ്മരിച്ച് ചൂണ്ടലില്‍ ഫാ. ജി.എഫ്. ചൂണ്ടല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കി.
സാന്പത്തിക, സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അവശത അനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും സഹായങ്ങള്‍ നല്‍കുക എന്നതാണ് ട്രസ്റ്റിന്‍റെ ലക്ഷ്യം. നാളെ വൈകുന്നേരം നാലിന് ചൂണ്ടല്‍ എല്‍ഐജിഎച്ച്എസ് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ട്രസ്റ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍മന്ത്രി വി.എം.സുധീരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ട്രസ്റ്റിന്‍റെ ആദ്യസംരംഭമായ അന്നദാന പദ്ധതിയുടെ ഉദ്ഘാടനം ബാബു എം.പാലിശേരി എംഎല്‍എ നിര്‍വഹിക്കും. വയോജന സേവന മിഷ്യന്‍റെ ഉദ്ഘാടനം സിസ്റ്റര്‍ അല്‍ഫോണ്‍സ് മരിയ നിര്‍വഹിക്കും.
TAG