പ്രത്യേക പരിശീലനക്യാന്പ്

വിശുദ്ധ യൗസേപ്പിതാവിന്‍റെ മധ്യസ്ഥതിരുനാള്‍ ഒരുക്കങ്ങളുടെ ഭാഗമായി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനുള്ള പ്രത്യേക പരിശീലന ക്യാന്പ് നാളെ വൈകീട്ട് ആറിന് പാവറട്ടി പള്ളി പാരിഷ്ഹാളില്‍ നടത്തും. കുന്നംകുളം ഡിഐhFസ്പി പി. രാധാകൃഷ്ണന്‍ ക്യാന്പ് ഉദ്ഘാടനം ചെയ്യും. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ അധ്യക്ഷത വഹിക്കുന്ന ക്യാന്പില്‍ ഗുരുവായൂര്‍ സിഐ അഭിലാഷ്, പാവറട്ടി എസ്ഐ അനില്‍ ജെ. റോസ് എന്നിവര്‍ സംബന്ധിക്കും.അച്ചടക്ക പരിപാലനത്തിനും തീര്‍ഥാടകരെ സഹായിക്കുന്നതിനുമുള്ള പ്രത്യേക വളണ്ടിയര്‍ സേനയില്‍ 40 ഗ്രൂപ്പ് ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തില്‍ ആയിരത്തോളം പേരാണ് പ്രവര്‍ത്തിക്കുക.
TAG