ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്ര ശില്പശാല

ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടും ദേവമാത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയും ചേര്‍ന്ന് 18 മുല്‍ 20 വരെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന ചലച്ചിത്ര ശില്‍പശാല നടത്തും. തലോര്‍ ദീപ്തി ഹൈസ്കൂല്‍ കാന്പസില്‍ നടത്തുന്ന ക്യാന്പില്‍ ചലച്ചിത്രാസ്വാദനം, തിരക്കഥാരചന, സംവിധാനം, ഛായാഗ്രഹണം എന്നീ വിഷയങ്ങളില്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ പരിശീലനം നല്‍കും. ക്യാന്പംഗങ്ങള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്വസ്വചിത്രത്തിന്‍റെ നിര്‍മാണവും പരിശീലന പദ്ധതിയുടെ ഭാഗമാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446589830, 9495072304 എന്നീ നന്പറുകളില്‍ ബന്ധപ്പെടണം.
TAG