BREAKING NEWS
Search

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യുവജനസമ്മേളനം നാളെ

പാവറട്ടി സെന്‍റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ നാളെ നടത്തുന്ന യുവജനസമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവജനം വിശ്വാസതീക്ഷ്ണതയോടെ രാഷ്ട്രസേവനത്തിന് എന്ന മുദ്രാവാക്യവുമായി നടക്കുന്ന സമ്മേളനത്തിന് അതിരൂപത കെസിഐhFം-കാത്തലിക് യൂണിയനാണ് നേതൃത്വം വഹിക്കുന്നത്. വികാരി ജനറാള്‍ മോണ്‍. റാഫേല്‍ വടക്കന്‍ ചെയര്‍മാനും തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറന്പില്‍ വര്‍ക്കിംഗ് ചെയര്‍മാനും അരുണ്‍ ആന്‍റണി ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

ദീപശിഖാപ്രയാണം, സെമിനാര്‍, ചര്‍ച്ചകള്‍, സാംസ്കാരിക സദസ്, പൊതുസമ്മേളനം, യുവജനറാലി, വിമോചനസേനാനികളെ ആദരിക്കല്‍ എന്നിവയാണ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍. സമ്മേളനത്തിനു മുന്നോടിയായി ഇന്നു വൈകീട്ട് നാലിന് അത്താണി ഔവര്‍ ലേഡി ഓഫ് ഡോളേഴ്സ് ചര്‍ച്ച് സെമിത്തേരിയിലെ വിമോചനസമര രക്തസാക്ഷി മീന്പുഴക്കല്‍ കുര്യന്‍റെ കല്ലറയില്‍ നിന്നും ദീപശിഖാപ്രയാണം ആരംഭിക്കും. ജാഥാക്യാപ്റ്റന്‍ രഞ്ജിത്ത് പോളിന് വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. സൈമണ്‍ തേര്‍മഠം ദീപശിഖ കൈമാറും. ഇതോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനത്തില്‍ വികാരി ഫാ. ബാബു ചേലപ്പാടനാണ് അധ്യക്ഷന്‍. മോട്ടോര്‍വാഹനങ്ങളുടെ അകന്പടിയോടെ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ എത്തുന്ന ജാഥയെ വികാരി ജനറാള്‍ മോണ്‍. റാഫേല്‍ തട്ടില്‍ അഭിസംബോധന ചെയ്യും. വൈകീട്ട് ആറരയോടെ പാവറട്ടിയിലെ സമ്മേളന നഗരിയില്‍ എത്തുന്ന ദീപശിഖ ഫൊറോന കെസിഐhFം ഡയറക്ടര്‍ ഫാ. സോളി തട്ടില്‍ സ്വീകരിക്കും.

സമ്മേളനദിനമായ നാളെ രാവിലെ പത്തിന് വികാരി ജനറാള്‍ മോണ്‍. റാഫേല്‍ വടക്കന്‍റെ മുഖ്യകാര്‍മികത്വത്തില്‍ യൂത്ത് മാസ്. തുടര്‍ന്ന് ഫാ. ഷിന്‍റോ പാറയില്‍ പതാക ഉയര്‍ത്തും. പാരിഷ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം അതിരൂപത ചാന്‍സലര്‍ റവ. ഡോ. റാഫേല്‍ ആക്കാമറ്റത്തില്‍ ഉദ്ഘാടനം ചെയ്യും. കെസിഐhFം അതിരൂപത വനിതാപ്രസിഡന്‍റ് ട്വിങ്കിള്‍ ഫ്രാന്‍സീസ് അധ്യക്ഷത വഹിക്കും. പി.ജെ. ആന്‍റണിയാണ് മുഖ്യപ്രഭാഷകന്‍. ചര്‍ച്ചാസമ്മേളനത്തില്‍ എന്‍.ആര്‍. വര്‍ക്കി മോഡറേറ്ററായിരിക്കും.

ഉച്ചയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിഐhFം അതിരൂപത പ്രസിഡന്‍റ് സജിജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. റാഫേല്‍ തട്ടില്‍, പി.സി. ചാക്കോ എംപി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.ഐ. ലാസര്‍മാസ്റ്റര്‍, കെസിഐhFം സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് അറക്കല്‍, ഫാ. ഡേവിസ് പനംകുളം, ഫാ. വര്‍ഗീസ് തരകന്‍, ഫാ. ജോസ് പുന്നോലിപ്പറന്പില്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന യുവജനറാലി പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഡോ. ലൂവീസ് എടക്കളത്തൂര്‍ ഫ്ളാഗ് ഓഫ് ചെയ്യും. പാവറട്ടി സെന്‍ററില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രഫ. കെ.എം. ഫ്രാന്‍സീസ് സന്ദേശവും നല്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

സംശുദ്ധരാഷ്ട്രീയം ലക്ഷ്യംവച്ച് നേതൃപാടവം ഉള്ള നേതാക്കളെ കണ്െടത്തി പരിശീലിപ്പിച്ച പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള കര്‍മപരിപാടിക്ക് സമ്മേളനം രൂപം നല്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവയുവജനപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയനിലപാട് എങ്ങിനെയായിരിക്കണമെന്നതും ചര്‍ച്ചാവിഷയമാകും. ആത്മഹത്യ, ലൈംഗികചൂഷണം, പാഠപുസ്തകവിവാദം, സ്വാശ്രയകോളജുകളുടെ അംഗീകാരം റദ്ദാക്കല്‍, സഭാമേലധ്യക്ഷന്‍മാരെ അവഹേളിക്കല്‍ മതതീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങിയ സമകാലികവിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.

പത്രസമ്മേളനത്തില്‍ അതിരൂപത കെസിഐhFം ഡയറക്ടര്‍ ഫാ. ഡേവിസ് പനംകുളം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.ഐ. ലാസര്‍മാസ്റ്റര്‍, അതിരൂപത കെസിഐhFം പ്രസിഡന്‍റ് സജി ജോസഫ്, യുവജനദിനാഘോഷം കണ്‍വീനര്‍ അരുണ്‍ ആന്‍റണി, പബ്ലിസിറ്റി ചെയര്‍മാന്‍ ടി.ജെ. സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.


TAG

Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യുവജനസമ്മേളനം നാളെ