താളമേളത്തിന്‍റെ ആവേശം ഇനി തിരുനാളിനും


താളമേളങ്ങളുടെ ആവേശം മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി തിരുനാളിനെത്തുന്ന ആസ്്വാദകരിലേയ്ക്കെത്തിയ്ക്കാന്‍ വെടിക്കെട്ട് കമ്മിറ്റികള്‍ രംഗത്ത്. പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളവും അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറും.

തിരുനാളിനോടനുബന്ധിച്ച് മത്സര ബുദ്ധിയോടെ കരിമരുന്ന് കലാപ്രകടനം കാഴിചവയ്ക്കുന്ന തെക്കും വടക്കും വെടിക്കെട്ട് കമ്മിറ്റികളാണ് മേള വിസ്മയത്തിന് വേദിയൊരുക്കുന്നത്. അന്നമനട പരമേശ്വര മാരാര്‍ അന്പതോളം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന പഞ്ചവാദ്യം വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ 10 വരെ അരങ്ങേറും.

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതില്‍്പരം കലാകാരന്‍മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന നടയ്ക്കല്‍ മേളം ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടക്കും.
TAG