വര്‍ണ്ണദീപങ്ങളാല്‍ ദൃശ്യവിസ്മയം പകരാന്‍ തീര്‍ഥകേന്ദ്രം ഒരുങ്ങുന്നു


തിരുനാളിനോടനുബന്ധിച്ചുള്ള ഇത്തവണത്തെ ദേവാലയ വൈദ്യുത ദീപാലങ്കാരം ബഹുവര്‍ണങ്ങളാല്‍ ദൃശ്യവിസ്മയം തീര്‍ക്കും.
പുഴയ്ക്കല്‍ ആല്‍ഫ ഇലക്ട്രോണിക്സിലെ ടി.ഡി വില്‍സനും സംഘവും ദീപാലങ്കാരത്തിന്‍റെ ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ്.
ഇരുപത്തഞ്ചോളം തൊഴിലാളികള്‍ ഒരുമാസമായി ദീപാലങ്കാരത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി വില്‍സന്‍റെ നേതൃത്വത്തിലാണ് പാവറട്ടി തിരുനാളിന്‍റെ ദീപാലങ്കാരം ഒരുക്കുന്നത്.

ഒരുലക്ഷത്തിലേറെ ബഹുവര്‍ണ്ണ വൈദ്യുത ദീപങ്ങളാല്‍ നൂറിലേറെ വ്യത്യസ്ത കംപ്യൂട്ടറൈസ്ഡ് ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്. കണ്‍വീനര്‍ ഡേവിസ് വര്‍ഗീസ് തെക്കക്കര, സി.ജെ റാഫി, വി.ജെ ജോസി, ഷോയി പാവറട്ടി, വി.പി ഫ്രാന്‍സിസ്, സാംസണ്‍ എന്നിവരടങ്ങുന്ന ഇല്യുമിനേഷന്‍ കമ്മിറ്റിയാണ് ദീപാലങ്കാര ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വെള്ളിയാഴ്ച രാത്രി എട്ടിന് പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ.സെബി പാലമറ്റത്ത് ആണ് ദേവാലയ ദീപാലങ്കാര സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വഹിയ്ക്കും.
TAG